'മനുഷ്യ മുഖമുള്ള മത്സ്യം'; സമൂഹമാധ്യമങ്ങളിൽ വൈറലായി വീഡിയോ

Published : Nov 10, 2019, 03:46 PM IST
'മനുഷ്യ മുഖമുള്ള മത്സ്യം'; സമൂഹമാധ്യമങ്ങളിൽ വൈറലായി വീഡിയോ

Synopsis

പതിനാല് സെക്കന്റ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ പൂർണ്ണമായും മനുഷ്യമുഖമുള്ള മത്സ്യത്തെയാണ് കാണാൻ സാധിക്കുക. മനുഷ്യന്റേതു പോലെയുള്ള കണ്ണുകളും മൂക്കും വായും ഇതിനുണ്ട്.

ചൈന: വിചിത്രവും അതേസമയം ഭീതിയും അത്ഭുതവും സൃഷ്ടിക്കുന്നതുമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മനുഷ്യന്റെ മുഖത്തോട് സാമ്യമുള്ള മത്സ്യമാണ്  ചൈനയിലെ ഒരു ​ഗ്രാമത്തിലെ ജലാശയത്തിൽ നിന്നും വീഡിയോ ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുള്ളത്. ചൈനയിലെ മിയാവോ ​ഗ്രാമം സന്ദർശിച്ച യുവതിയാണ് വീഡിയോ ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ ഈ മത്സ്യത്തെ കണ്ടത്. 

ഡെയിലി മെയിലിന് ഈ വീഡിയോ അവർ പങ്കുവയ്ക്കുകയും ചെയ്തു. മാത്രമല്ല, മൈക്രോബ്ലോ​ഗിം​ഗ് സൈറ്റിൽ ഇവർ ഈ ക്ലിപ് പോസ്റ്റ് ചെയ്യുകയും ചെയ്തു. മറ്റ് സമൂഹമാധ്യമങ്ങളിൽ ഈ വീ‍ഡിയോ വളരെ വേ​ഗമാണ് പിന്നീട് പ്രചരിച്ചത്. പതിനാല് സെക്കന്റ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ പൂർണ്ണമായും മനുഷ്യമുഖമുള്ള മത്സ്യത്തെയാണ് കാണാൻ സാധിക്കുക. മനുഷ്യന്റേതു പോലെയുള്ള കണ്ണുകളും മൂക്കും വായും ഇതിനുണ്ട്. സമൂഹമാധ്യമങ്ങളിൽ അതിവേ​ഗത്തിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ
"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി