
ഹൈദരാബാദ്: അപ്രതീക്ഷിതമായി വിമാനത്തിനുള്ളിലെത്തിയ അതിഥി വിമാനം വൈകിപ്പിച്ചത് 12 മണിക്കൂര്‍!. ഹൈദരാബാദില്‍ നിന്ന് വിശാഖപ്പട്ടണത്തേക്ക് ഷെഡ്യൂള്‍ ചെയ്ത വിമാനമാണ് എലി കയറിയതതിനെ തുടര്‍ന്ന് 12 മണിക്കൂര്‍ വൈകിയത്. ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കഴിഞ്ഞ ദിവസം രാവിലെ 6.10ന് എയര്‍ ഇന്ത്യ ഫ്ലൈറ്റ് എ1-952 എന്ന വിമാനം പുറപ്പെടേണ്ടതായിരുന്നു.
എന്നാല്‍, ടേക്ക് ഓഫിന് തൊട്ടുമുമ്പാണ് വിമാനത്തിനുള്ളില്‍ എലി കയറിയത് ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് എലിയെ പിടിക്കാനുള്ള ശ്രമങ്ങളായി. 12 മണിക്കൂറിന് ശേഷമാണ് എലിയെ പുറത്താക്കി വൈകുന്നേരം 5.30നാണ് വിമാനം പറന്നത്. അപ്രതീക്ഷിതമായി വിമാനം വൈകിയതില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. വിമാനം വൈകിയതിനുള്ള കാരണം ആദ്യം പറയാതിരുന്ന അധികൃതര്‍ പിന്നീട് സംഭവം വെളിപ്പെടുത്തി.
സോഷ്യല്‍ മീഡിയയില്‍ എയര്‍ ഇന്ത്യക്കെതിരെ വ്യാപക പ്രതിഷേധമുണ്ടായി. പകരം വിമാനം ഏര്‍പ്പെടുത്താത്തതില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. 2017ല്‍ അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയിലും സമാ സംഭവുമുണ്ടായിരുന്നു. അന്ന് ഒമ്പത് മണിക്കൂറാണ് വിമാനം വൈകിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam