കുരങ്ങന്‍മാരെ ഓടിക്കാൻ കരടിയുടെ വേഷമണിഞ്ഞ് എയർപോർട്ട് ജീവനക്കാർ- വീഡിയോ

Published : Feb 07, 2020, 05:11 PM ISTUpdated : Feb 07, 2020, 05:13 PM IST
കുരങ്ങന്‍മാരെ ഓടിക്കാൻ കരടിയുടെ വേഷമണിഞ്ഞ് എയർപോർട്ട് ജീവനക്കാർ- വീഡിയോ

Synopsis

വിമാനത്താവളത്തിലും പരിസരത്തുമായി കുരങ്ങ് ശല്യം വർധിച്ചതോടുകൂടിയാണ് ഇത്തരത്തിലൂള്ള പരീക്ഷണത്തിന് അധികൃതർ‌ മുതിർന്നത്. ജീവനക്കാരിൽ ഒരാൾ കരടിയുടെ വേഷമണിയുകയും അവയെ തുരത്തുന്നതിനായി ശ്രമിക്കുകയും ചെയ്തത് വൻ വിജയമായിരുന്നു. 

ദില്ലി: അഹമ്മദാബാദ് സർദാർ‌ വല്ലഭായി പട്ടേൽ‌ വിമാനത്താവളത്തിൽനിന്ന് വളരെ രസകരമായൊരു വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. കുരങ്ങൻമാരുടെ ശല്യം കാരണം പൊറുതിമുട്ടിയ വിമാനത്താവളത്തിലെ ജീവനക്കാർ വ്യത്യസ്തമായ വഴിയിലൂടെ അവയെ തുരത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. കരടിയുടെ വേഷമണിഞ്ഞാണ് ജീവനക്കാർ കുരങ്ങൻമാരെ തുരത്തുന്നതിനായി ഇറങ്ങിയത്.

വിമാനത്താവളത്തിലും പരിസരത്തുമായി കുരങ്ങ് ശല്യം വർധിച്ചതോടുകൂടിയാണ് ഇത്തരത്തിലൂള്ള പരീക്ഷണത്തിന് അധികൃതർ‌ മുതിർന്നത്. ജീവനക്കാരിൽ ഒരാൾ കരടിയുടെ വേഷമണിയുകയും അവയെ തുരത്തുന്നതിനായി ശ്രമിക്കുകയും ചെയ്തത് വൻ വിജയമായിരുന്നു. കരടിയുടെ വേഷത്തിലെത്തിയ ജീവനക്കാരെനെ കണ്ട് കുരങ്ങൻമാർ പേടിച്ച് ഓടുകയായിരുന്നു. പിന്നീടങ്ങോട്ട് ഇതേ തന്ത്രം പയറ്റുകയായിരുന്നുവെന്നും എയർപോർട്ട് ഡയറക്ടർ മനോജ് ​ഗം​ഗൽ പറ‍ഞ്ഞു.

കുരങ്ങൻമാരെ വിമാനത്താവളത്തിന്റെ പരിസരത്തേക്ക് കടക്കുമ്പോൾ തന്നെ ജീവനക്കാർ കരടിയുടെ വേഷമണിഞ്ഞ് അവയെ തുരത്താനായി ഓടും. കരടി തങ്ങളെ ആക്രമിക്കാനായി വരുകയാണെന്ന് കരുതിയാവണം കരടിയുടെ വേഷമണിഞ്ഞ് പാഞ്ഞടുക്കുന്ന ജീവനക്കാരെ കാണുമ്പോൾ തന്നെ കുരങ്ങൻമാർ സ്ഥലംവിടുന്നതെന്നും മനോജ് ​ഗം​ഗൽ കൂട്ടിച്ചേർത്തു.

അതേസമയം, കരടിയുടെ വേഷമണിഞ്ഞ് വിമാനത്താവളത്തിന്റെ പരിസരത്തുകൂടി ഓടി നടക്കുന്ന ജീവനക്കാരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. വളരെ നല്ലൊരു മാർ​ഗമാണിതെന്നും ഈ പരീക്ഷണത്തിൽ കുരങ്ങൻമാർക്ക് യാതൊരുവിധ ഉപദ്രവവും ഏൽക്കുന്നില്ലെന്നുമാണ് ആളുകൾ പറയുന്നത്.

ഉത്തർപ്രദേശിലെ ഒരു ​ഗ്രാമത്തിലുള്ളവർ കുരങ്ങൻമാരെ തുരത്തുന്നതിനായി ഇത്തരത്തിൽ കരടിയുടെ വേഷം ധരിക്കാറുണ്ട്. കാടിനു സമീപമുള്ള ​ഗ്രാമമായതിനാൽ ആയിരക്കണക്കിന് കുരങ്ങൻമാരാണ് ​ഗ്രാമത്തിൽ എത്താറുള്ളത്. അവ പ്രദേശവാസികളെ ശല്യം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് പതിവാണ്. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ​നാട്ടുകാർ കരടിയുടെ വേഷമണിഞ്ഞ് നടക്കുന്നത്.       

 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ
'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ