
പിണറായി വിജയന്‍ ഒരിക്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ വിവരിച്ച 'പ്രത്യേക ഏക്ഷന്‍' തത്സമയം കണ്ട അനുഭവവും അന്നത്തെ സംഭവങ്ങളും വിവരിക്കുകയാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന്‍. ഏഷ്യാനെറ്റ് ന്യൂസിന്റെ ഓണം പ്രത്യേക പരിപാടിയായ 'ബബിള്‍ ഗമ്മില്‍' സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രണ്ണന്‍ കോളേജില്‍ വെച്ച് ക്ലാസ് ബഹിഷ്കരിക്കുമ്പോള്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ അത് തടയാന്‍ ശ്രമിച്ചതോടെ സംഘര്‍ഷാവസ്ഥയുണ്ടായി.
അപ്പോള്‍ സ്ഥലത്തെത്തിയ പിണറായി വിജയനും സംഘവും ഒരു വശത്തും മറുവശത്ത് കെ സുധാകരനും സംഘവും നില്‍ക്കുകയായിരുന്നു. എന്തും സംഭവിക്കുമെന്ന ഈ അവസ്ഥയില്‍ മാഹി ബാലന്‍ എന്ന സുഹൃത്ത് ഇടപെട്ട് പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചു. ഈ സമയത്താണ് ശരീരത്തില്‍ തൊടാതെ കളരിയിലെ അഭ്യാസമുറകള്‍ പോലെ കൈകൊണ്ട് ആഗ്യം കാണിച്ച് സുധാകരനെ പിണറായി വിജയന്‍ പേടിപ്പിച്ചതെന്ന് എ.കെ ബാലന്‍ പറഞ്ഞു. തുടര്‍ന്ന് സംഘര്‍ഷം ഒഴിവാവുകയായിരുന്നു.
കെഎസ്എഫ് സ്ഥാനാര്‍ത്ഥിയായി സ്കൂള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച കാലം മുതലുള്ള സംഘടനാ ജീവിതവും പിണറായി വിജയനുമായി പരിചയപ്പെടുന്ന സന്ദര്‍ഭവും അദ്ദേഹം ബബിള്‍ ഗമ്മില്‍ വിവരിച്ചു. കെ.സുധാകരനുമായി പഠന കാലം മുതലുണ്ടായിരുന്ന അടുപ്പവും അക്കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനവും അദ്ദേഹം അഭിമുഖത്തില്‍ ഓര്‍ത്തെടുക്കുന്നു.
എ.കെ ബാലനോടൊപ്പമുള്ള ബബിള്‍ഗമ്മിന്റഎ പൂര്‍ണ രൂപം കാണാം...
Watch Video
Read also: പുതുപ്പള്ളി പ്രചാരണരംഗത്ത് കൊലക്കേസ് പ്രതി'; ചാണ്ടി ഉമ്മന്‍ മറുപടി പറയണമെന്ന് ഡിവൈഎഫ്‌ഐ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam