ഡെപ്യൂട്ടി സൂപ്രണ്ടായ മകളെ സല്യൂട്ട് ചെയ്ത് അച്ഛൻ പൊലീസ്, ഏറ്റെടുത്ത് ട്വിറ്റർ

Published : Jan 05, 2021, 01:59 PM ISTUpdated : Jan 05, 2021, 04:37 PM IST
ഡെപ്യൂട്ടി സൂപ്രണ്ടായ മകളെ സല്യൂട്ട് ചെയ്ത് അച്ഛൻ പൊലീസ്, ഏറ്റെടുത്ത് ട്വിറ്റർ

Synopsis

ഗുണ്ടൂർ ജില്ലയിലെ ഡിഎസ്പിയാണ് ശ്യാം സുന്ദറിന്റെ മകൾ ജെസ്സി പ്രശാന്തി. ആന്ധ്രാപ്രദേശ് പൊലീസാണ് ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്...

ഹൈദരാബാദ്: പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടായ മകളെ സല്യൂട്ട് ചെയ്യുന്ന സർക്കിൾ ഇൻസ്പെക്ടറായ അച്ഛന്റെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. ആന്ധ്രാപ്രദേശ് പൊലീസിലാണ് ഇത്തരമൊരു അപൂർവ്വമായ കാഴ്ച നടന്നത്. ജനുവരി 3 ന് നടന്ന ആന്ധ്രാപ്രദേശ് പൊലീസിന്റെ ഡ്യൂട്ടി മീറ്റിൽ പങ്കെടുക്കാനെത്തിയപ്പോൾ തിരുപ്പതിയിൽ വച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.

​ഗുണ്ടൂർ ജില്ലയിലെ ഡിഎസ്പിയാണ് ശ്യാം സുന്ദറിന്റെ മകൾ ജെസ്സി പ്രശാന്തി. ആന്ധ്രാപ്രദേശ് പൊലീസാണ് ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്. പൊലീസ് ‍ഡ്യൂട്ടി മീറ്റ് കുടുംബ സം​ഗമമായെന്നാണ് ചിത്രം പങ്കുവച്ച് ആന്ധ്രാ പൊലീസ് ട്വിറ്ററിൽ കുറിച്ചത്. നിരവധി പേരാണ് ചിത്രം ഏറ്റെടുത്തത്. ആ അച്ഛന് ലഭിക്കാവുന്ന ഏറ്റവും അഭിമാനകരമായ നിമിഷം എന്നാണ് ട്വിറ്റർ കുറിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജെൻസിയെ കയ്യിലെടുത്ത 'പൂക്കി എക്സ്പ്രഷൻ', വൈറലായ ആക്ഷൻ വന്നതെങ്ങനെയെന്ന് പറഞ്ഞ് മുഖ്യമന്ത്രി വിഡി സതീശൻ
അടുക്കള ജോലിക്കിടെ വിളിച്ചിറക്കി വീട്ടുടമയുടെ സർപ്രൈസ്, സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ച് കരഞ്ഞ് വീട്ടുജോലിക്കാരി, 28 ലക്ഷത്തിലധികം കാഴ്ചക്കാര്‍