
അമരാവതി: ദേശീയ കായിക ദിനാഘോഷത്തില്‍ ചിരിക്ക് വകയൊരുക്കി ആന്ധ്രപ്രദേശ് സര്‍ക്കാര്‍. 2014 മുതല്‍ ദേശീയ തലത്തില്‍ മെഡല്‍ നേടിയ താരങ്ങളെ അഭിനന്ദിക്കുന്ന ചടങ്ങിന് സ്ഥാപിച്ച കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡാണ് പണിയൊപ്പിച്ചത്. ടെന്നീസ് താരം സാനിയ മിര്‍സയുടെ വലിയ പടത്തിന് താഴെ പി ടി ഉഷയുടെ പേര് നല്‍കിയതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി, കായിക മന്ത്രി അവന്തി ശ്രീനിവാസ് എന്നിവരുടെ ചിത്രവും ഫ്ലെക്സ് ബോര്‍ഡിലുണ്ട്.
ചടങ്ങ് നടക്കുന്ന വേദിക്ക് സമീപത്തായിരുന്നു ഫ്ലക്സ് സ്ഥാപിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് പരിപാടി മാറ്റിവെച്ചു. സോഷ്യല്‍മീഡിയയില്‍ വലിയ രീതിയിലാണ് ചിത്രം പ്രചരിക്കുന്നത്. നിരവധി പേര്‍ സര്‍ക്കാറിന്‍റെ കായിക രംഗത്തെ അജ്ഞതയെക്കുറിച്ച് കളിയാക്കി രംഗത്തെത്തി. സാനിയ മിര്‍സയെയും പി ടി ഉഷയെയും തിരിച്ചറിയാത്തവര്‍ എങ്ങനെയാണ് സംസ്ഥാനത്തെ കായിക രംഗം മെച്ചപ്പെടുത്തുകയെന്നും ചിലര്‍ ചോദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam