കയാക്കിംഗ് താരത്തെ ടോക്കിയോ ഒളിമ്പിക് സ്വർണ്ണമെഡൽ നേട്ടത്തിലെത്തിച്ച കോണ്ടം, വീഡിയോയുമായി താരം

By Web TeamFirst Published Jul 30, 2021, 4:20 PM IST
Highlights

മത്സരം തുടങ്ങും മുമ്പ് തന്റെ കയാക്കിന്റെ അറ്റത്ത് കോണ്ടം പിടിപ്പിക്കുന്ന ഫോക്സിനെ കണ്ട് അന്വേഷിച്ചപ്പോഴാണ് കാര്യം വ്യക്തമായത്...

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ കയ്യാക്കിംഗിൽ ഓസ്ട്രേലിയൻ അത്ലറ്റ് ജെസിക്ക ഫോക്സിന്റെ മെഡൽ നേട്ടത്തിൽ കോണ്ടത്തിനും പ്രധാനപങ്കുണ്ട്. 27കാരിയെ ഒളിമ്പിക് മെഡൽ നേടാൻ സഹായിച്ചതിൽ ഒന്ന് കോണ്ടം ആണ് എന്നുതന്നെ പറയാം. മത്സരത്തിൽ ഫോക്സ് ഒരു സ്വർണ്ണവും ഒരു വെങ്കലം സ്വന്തമാക്കി.  

മത്സരം തുടങ്ങും മുമ്പ് തന്റെ കയാക്കിന്റെ അറ്റത്ത് കോണ്ടം പിടിപ്പിക്കുന്ന ഫോക്സിനെ കണ്ട് അന്വേഷിച്ചപ്പോഴാണ് കാര്യം വ്യക്തമായത്. കയാക്കിന്റെ അറ്റത്തുള്ള കാർബൺ മിശ്രിതത്തിന് മിനുസം നൽകാൻ കോണ്ടം സഹായിക്കുമെന്ന് അവർ പറഞ്ഞു. 

ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ വീഡിയോ ടിക്ക് ടോക്കിൽ പങ്കുവച്ചുകൊണ്ട് ഫോക്സ് കുറിച്ചതിങ്ങനെ; 'കയാക്ക് ശരിയാക്കുന്നതിന് കോണ്ടം ഉപയോഗിക്കാമെന്ന് ഉറപ്പായും നിങ്ങൾക്ക് അറിവുണ്ടായിരിക്കില്ല, അല്ലേ!' കോണ്ടം അതിന്റെ ജോലി കൃത്യമായി ചെയ്തുവെന്നും വളരെ ബലമുള്ളതും വലിയുന്നതുമാണ് അതെന്നും ഫോക്സ് പറഞ്ഞു. 
 

click me!