
ഗയ: കഷണ്ടിയാണെന്ന വിവരം മറച്ച് വച്ച് വിവാഹിതനാവാനെത്തിയ യുവാവിന് വധുവിന്‍റെ ബന്ധുക്കളുടെ മര്‍ദ്ദനം. കൂട്ടത്തല്ലിനിടെ വരന്‍റെ വെപ്പുമുടി താഴെ വീഴുക കൂടി ചെയ്തതോടെ ആദ്യ ഭാര്യ ജീവിച്ചിരിക്കെ രണ്ടാം വിവാഹത്തിനെത്തിയ യുവാവിനെ പെണ്‍വീട്ടുകാര്‍ പൊതിരെ തല്ലുകയായിരുന്നു.
കൈകള്‍ കൂപ്പിക്കൊണ്ട് മാപ്പിരക്കുന്ന യുവാവിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി. ഗയയിലെ ഇഖ്ബാല്‍പൂരിലാണ് സംഭവം. ഡോബി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബാജൌര ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടക്കുന്നത്. വിവാഹ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇയാളുടെ രണ്ടാം വിവാഹമാണെന്നുള്ള വിവരം പെണ്‍ വീട്ടുകാര്‍ക്ക് ലഭിക്കുന്നത്.
ഇതില്‍ ചോദ്യം ചെയ്യല്‍ നടക്കുന്നതിനിടയിലാണ് കഷണ്ടിയാണെന്നത് മറച്ച് വച്ചതാണെന്നും വിശദമാവുന്നത്. ഇതോടെ പെണ്‍ വീട്ടുകാര്‍ നിയന്ത്രണം വിട്ട് പെരുമാറുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam