
സമൂഹമാധ്യമങ്ങൾ തരംഗമായതോടെ കൗതുകകരവും രസകരവുമായി നിരവധി വീഡിയോകളാണ് ദിവസവും പ്രത്യക്ഷപ്പെടുന്നത്. ഒട്ടേറെ പ്രതിഭകൾ പാട്ടിലൂടെയും നൃത്തത്തിലൂടെയും മറ്റു കഴിവുകളിലൂടെയുമൊക്കെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ തരംഗമവുകയാണ് ഒരു കുഞ്ഞു പാട്ടുകാരി.
തന്റെ കുഞ്ഞനുജത്തിയെ മധുരമൂറുന്ന ശബ്ദത്തിൽ താരാട്ട് പാടി ഉറക്കുകയാണ് ഈ കൊച്ചുകലാകാരി. ’ ചാഞ്ചാടുണ്ണി, ചെരിഞ്ഞാടൂ..’ എന്ന പാട്ടാണ് അനുജത്തിയെ ഉറക്കാൻ കുട്ടിപാടുന്നത്. അനുജത്തിയെ തോളത്തു കിടത്തി പുറത്ത് താളത്തിൽ കൊട്ടി ഈ കുഞ്ഞു ചേച്ചി പാടുന്നത് കാണാൻ നല്ല രസമാണെന്നാണ് സൈബർ ഉപഭോക്താക്കളുടെ പ്രതികരണം.
'കുഞ്ഞനുജത്തിയെ താരാട്ട് പാടി ഉറക്കാൻ പറഞ്ഞപ്പോൾ അമ്മ പോലും ഇത്രയ്ക്ക് പ്രതീക്ഷിച്ചു കാണില്ല' എന്ന കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
"
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam