അമ്മയ്‌ക്കെതിരെ പരാതിയുമായി വക്കീലച്ഛന്റെ മുന്നിൽ കുട്ടിക്കുറുമ്പി; 'വർക്ക് ഫ്രം ഹോം'കാലത്തെ വൈറൽ വീഡിയോ

Web Desk   | Asianet News
Published : Mar 25, 2020, 08:10 PM ISTUpdated : Mar 25, 2020, 08:17 PM IST
അമ്മയ്‌ക്കെതിരെ പരാതിയുമായി വക്കീലച്ഛന്റെ മുന്നിൽ കുട്ടിക്കുറുമ്പി; 'വർക്ക് ഫ്രം ഹോം'കാലത്തെ വൈറൽ വീഡിയോ

Synopsis

അമ്മയ്‌ക്കെതിരെ നാല് കേസുമായി അച്ഛൻ വക്കീലിന്റെ അടുത്തെത്തിയിരിക്കുകയാണ് ഈ കുറുമ്പത്തി.

കൊവിഡ് 19 മൂലം രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ആരും പുറത്തിറങ്ങരുതെന്ന കർശന നിർദ്ദേശമാണ് സർക്കാരുകളും ആരോ​ഗ്യപ്രവർത്തകരും നൽകിയിരിക്കുന്നത്. ഈ അവസരത്തിൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന വക്കീലായ അച്ഛന്റെയും മകളുടെയും വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുന്നത്.

ശ്രീവൽസകൃഷ്ണൻ പി കെയാണ് തന്റെ മകളുടെ വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. അമ്മയ്‌ക്കെതിരെ നാല് കേസുമായി അച്ഛൻ വക്കീലിന്റെ അടുത്തെത്തിയിരിക്കുകയാണ് ഈ കുറുമ്പത്തി. വാക്കീലിന്റെ ആവശ്യപ്രകാരം  വക്കാലത്തിലും ഒപ്പിട്ടുകൊടുക്കുന്നുണ്ട് ഈ കൊച്ചുമിടുക്കി.

പിന്നാലെ, വക്കീൽ ഫീസ് ചോദിക്കുമ്പോൾ അച്ഛന്റെ കാശ് തന്നെ എടുത്തുകൊടുക്കുന്നതും വീഡിയോയിൽ കാണാം. നാല് കേസിനുമായി പതിനൊന്നു രൂപയാണ് ഫീസായി കൊടുക്കുന്നത്. "ആരു പറഞ്ഞു വക്കീലന്മാർക്ക്‌ Work from Home പറ്റില്ലാന്ന്" എന്ന കുറിപ്പോടെ പങ്കുവച്ചിരിക്കുന്ന വീഡിയോ ഇതിനോടകം  നിരവധി പേരാണ് കാണ്ടിരിക്കുന്നത്. 

"

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി
വിദ്യാര്‍ത്ഥികൾ ഇത് കണ്ടാൽ പിന്നെ വിടില്ല! കണക്കിലെ ചോദ്യത്തിന് എഐ ടൂൾ നൽകിയ ഉത്തരം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ