
അമൽ നീരദ്- മമ്മൂട്ടി ചിത്രമായ ഭീഷ്മ പർവ്വത്തിലെ മൈക്കിളപ്പനും 'ചാമ്പിക്കോ' ഗ്രൂപ്പ് ഫോട്ടോയുമാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ട്രെൻഡ്. സ്കൂൾ വിദ്യാർത്ഥികളും, സിനിമാ താരങ്ങളും ഒടുവിൽ പി ജയരാജനടക്കമുള്ള രാഷ്ട്രീയ നേതാക്കളും ട്രെന്റിനൊപ്പം മൈക്കിളപ്പനായെത്തിയപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യത ലഭിച്ചു. ഏറ്റവുമൊടുവിൽ കണ്ണൂരിൽ നടക്കുന്ന 23 ാം പാർട്ടി കോൺഗ്രസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്കെത്തുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കേരളത്തിൽ നിന്നുള്ള പ്രതിനിധികൾ പൊളിറ്റ് ബ്യൂറോ അംഗങ്ങൾക്കൊപ്പം ഫോട്ടോ എടുക്കുന്ന വേളയിലുള്ളതാണ് വീഡിയോ. എംഎ ബേബി, എസ് രാമചന്ദ്രൻ പിള്ള, കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള നേതാക്കൾ ഇരിക്കുന്ന ഫ്രെയിമിലേക്ക് പിണറായി നടന്നെത്തുന്ന വീഡിയോ വൻ ഹിറ്റാണ്.
മൈക്കിളപ്പനായി പിണറായി- വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam