
പാറ്റ്ന: കൊവിഡ് കാലത്തും വാശിയേറിയ ഒരു തെരഞ്ഞെടുപ്പ് കാലത്തിലാണ് ബിഹാര്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ വിശേഷങ്ങളും, വികസന ഭരണവിലയിരുത്തലുകളുമായി ടിവി ചാനലുകളും സജീവമാണ്. ബിഹാര്‍ തക്ക് എന്ന ചാനലിലെ ഒരു റിപ്പോര്‍ട്ടര്‍ക്ക് ഒരു ഗ്രാമീണന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.
വൃദ്ധനായ ഗ്രാമീണനോട് ഗ്രാമത്തില്‍ വികസനം എത്തിയോ എന്നാണ് റിപ്പോര്‍ട്ടറുടെ ചോദ്യം. അതിന് അദ്ദേഹം നല്‍കുന്ന മറുപടിയാണ് ട്രോളുകള്‍ക്കും മീമുകള്‍ക്കും കാരണമായിരിക്കുന്നത്. ഇതായിരുന്നു ഗ്രാമീണന്‍റെ മറുപടി, 'വികാസ്....ഞാനിവിടെയില്ലായിരുന്നു സാര്‍. എനിക്ക് അസുഖമായതിനാല്‍ ഞാന്‍ ഡോക്ടറുടെ അടുത്തായിരുന്നു' എന്നാണ് അദ്ദേഹം പറഞ്ഞത്.
എന്തായാലും ബിഹാറിലെ ഗ്രാമീണരുടെ നിഷ്കളങ്കതയാണോ, വികസനം എന്ന വാക്ക് പോലും കേള്‍ക്കാത്തതിന്‍റെ പ്രശ്നമാണോ എന്നത് വലിയ ചര്‍ച്ചയാകുകയാണ് ഇന്‍റര്‍നെറ്റില്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam