കൂറ്റന്‍ ബില്‍ഡിംഗിന് മുകളില്‍ കയറി 'സര്‍ക്കസ്'; യുവാവിനെ പൊലീസ് തിരയുന്നു

Web Desk   | Asianet News
Published : Oct 15, 2020, 10:45 AM IST
കൂറ്റന്‍ ബില്‍ഡിംഗിന് മുകളില്‍ കയറി 'സര്‍ക്കസ്'; യുവാവിനെ പൊലീസ് തിരയുന്നു

Synopsis

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പൊലീസ് ഇയാളെയും കൂടെ ഉണ്ടായിരുന്ന രണ്ട് പേരെയും തിരഞ്ഞുതുടങ്ങിയത്  

മുംബൈ: മുംബൈയിലെ കൂറ്റന്‍ ബില്‍ഡിംഗിന് മുകളില്‍ കയറി നിന്ന് അതിസാഹസിക പ്രകടനം കാഴ്ച വച്ച യുവാവിനെ തിരഞ്ഞ് പൊലീസ്. കെട്ടിടത്തിന് പുറത്തേക്കുള്ള ഇടുങ്ങിയ കൈവരിയില്‍ നിന്നായിരുന്നു സാഹസിക പ്രകടനം. ഇവിടെ കൈകള്‍ കുത്തി കാലുകള്‍ മുകളിലേക്കാക്കിയായിരുന്നു ഇയാള്‍ സാഹസിക പ്രകടനം നടത്തിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ ചേര്‍ന്നാണ് വീഡിയോ മൊബൈലില്‍ പകര്‍ത്തിയാണ്. 

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പൊലീസ് ഇയാളെയും കൂടെ ഉണ്ടായിരുന്ന രണ്ട് പേരെയും തിരഞ്ഞുതുടങ്ങിയത്. മുംബൈയിലെ ജയ് ഭാരത് കെട്ടിടത്തില്‍ വച്ചാണ് വീഡിയോ ഷൂട്ട് ചെയ്തതെന്ന് കേസ് അന്വേഷിക്കുന്ന ലോകല്‍ പൊലീസ് എന്‍ഡിടിവിയോട് പറഞ്ഞു. പൊലീസ് അന്വേഷിക്കുന്ന മൂന്ന് പേരും ഇപ്പോള്‍ ഒളിവിലാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇതുവരെ കാണാത്ത ചാണ്ടി ഉമ്മൻ; ഭക്തിഗാനമേളക്ക് പാട്ടിനൊപ്പം നാട്ടുകാർക്കൊപ്പം തുള്ളിച്ചാടി നൃത്തം ചെയ്തു-വീഡിയോ
സമ്പന്ന വീട്ടിലെ സ്ത്രീകള്‍ ഷോപ്പിലെത്തി, ആരും കാണാതെ 10000 രൂപയുടെ ബ്രാകളും പാന്‍റീസും ബാ​ഗിലിട്ടു, സിസിടിവി നോക്കിയപ്പോൾ അടിവസ്ത്ര മോഷണം!