
ദില്ലി: അവധി ആഘോഷിക്കാനോ ഉത്സവങ്ങൾ കൊണ്ടാടാനോ വിവാഹാഘോഷങ്ങൾക്കോ ആയി പദ്ധതിയിട്ടിരുന്നവരെയെല്ലാം കൊറോണ ഒരേ പോലെ നിരാശരാക്കിയിരിക്കാം. ചിലർ ഈ സമയത്ത് വ്യത്യസ്തമായി എന്തെല്ലാമോ ചെയ്തിരിക്കാം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ഒരു വരന്റെയും വധുവിന്റെയും വീഡിയോ ആണ്. വിവാഹാചടങ്ങിന് സാമൂഹിക അകലം പാലിച്ചതുവഴിയാണ് ഇവർ വൈറലായിരിക്കുന്നത്.
ചത്തീസ്ഗഡിലെ ട്രാൻസ്പോർട്ട് കമ്മീഷണർ ദിപാൻഷു കബ്ര ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വിവാഹമാല പരസ്പരം കൈമാറാൻ മുളയുടെ വടിയാണ് ഉപയോഗിച്ചിരിക്കുന്നത്. കൊവിഡ് കാലത്ത് എങ്ങനെയൊക്കെയാണ് ആളുകൾ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് വിജയകരമായി വിവാഹം നടത്തുന്നത് എന്ന് അത്ഭുതപ്പെടുകയാണ് താനെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.
നിരവധി പേർ ഇവരുടെ ബുദ്ധിയ അഭിനന്ദിക്കുമ്പോഴും ഈ കൊവിഡ് വ്യാപന കാലത്ത് ഇത്ര ആവേശത്തിൽ വിവാഹം നടത്തേണ്ടതിൻ്റെ അത്യാവശ്യമെന്തായിരുന്നുവെന്നാണ് ചിലർ ചോദിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam