മോഷണത്തിനിടെ പേടിച്ചുവിറച്ച വൃദ്ധയോട് പണം വേണ്ടെന്ന് കള്ളന്‍; നെറ്റിയില്‍ ചുംബിച്ച് മടക്കം

Published : Oct 18, 2019, 09:28 PM IST
മോഷണത്തിനിടെ പേടിച്ചുവിറച്ച വൃദ്ധയോട് പണം വേണ്ടെന്ന് കള്ളന്‍; നെറ്റിയില്‍ ചുംബിച്ച്  മടക്കം

Synopsis

പേടിച്ചുവിറച്ച വൃദ്ധയോട് പണം വേണ്ടെന്ന് പറഞ്ഞ മോഷ്ടാവ് അവരെ ആശ്വസിപ്പിച്ച് നെറ്റിയില്‍ ചുംബിച്ചു.

ബ്രസീലിയ: പതിവുപോലെ മരുന്ന് വാങ്ങാന്‍ ഫാര്‍മസിയിലെത്തിയതായിരുന്നു വൃദ്ധയായ സ്ത്രീ. എന്നാല്‍ പതിവിന് വിപരീതമായി പെട്ടെന്നാണ് കടയിലേക്ക് രണ്ട് മോഷ്ടാക്കള്‍ അതിക്രമിച്ച് കയറിയത്. ജീവനക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്ന മോഷ്ടാക്കളെ കണ്ട വൃദ്ധ ഭയന്നുവിറച്ചു. തന്‍റെ ജീവന്‍ പോലും അപകടത്തിലാകുമെന്ന് ഓര്‍ത്തിട്ടാവാം മോഷ്ടാക്കളോട് 'പണം നല്‍കാം, വെറുതെ വിടൂ' എന്ന് അവര്‍ പറഞ്ഞത്. എന്നാല്‍ പണം നിരസിച്ച മോഷ്ടാവ് വൃദ്ധയ്ക്ക് നല്‍കിയത് സ്നേഹചുംബനം!

ബ്രസീലിലാണ് സംഭവം. സാമുവല്‍ അല്‍മെയ്ഡ എന്നയാളുടെ ഫാര്‍മസിയില്‍ ചൊവ്വാഴ്ചയാണ് മോഷണം നടന്നത്. വൃദ്ധയ്ക്ക് പുറമെ മറ്റ് രണ്ട് ജീവനക്കാരാണ് കടയില്‍ ഉണ്ടായിരുന്നത്. മോഷ്ടാക്കള്‍ ജീവനക്കാരെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെ വൃദ്ധയും ഭയന്നു. മോഷ്ടാക്കളില്‍ ഒരാളോട് തന്‍റെ കയ്യിലുള്ള പണം തരാം തന്നെ വെറുതെ വിടണമെന്ന് അവര്‍ അപേക്ഷിച്ചു. എന്നാല്‍ പണം നിരസിച്ച മോഷ്ടാവ് വൃദ്ധയെ ആശ്വസിപ്പിക്കാനായി നെറ്റിയില്‍ ചുംബിക്കുകയായിരുന്നു. പണം നല്‍കാമെന്ന് വൃദ്ധ പറഞ്ഞപ്പോള്‍ 'വേണ്ട മാഡം, നിങ്ങള്‍ നിശബ്ദയായിരിക്കൂ, നിങ്ങളെ ഒന്നും ചെയ്യില്ല, പണവും വേണ്ട' എന്നാണ് മോഷ്ടാവ് പറഞ്ഞത്. ഫാര്‍മസിയിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുകയായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ
"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി