'എന്നെ കണ്ടില്ലാ.. എന്നുണ്ടോ?', വൈറൽ വീഡിയോ കണ്ടവർ പറയുന്നു, ഇങ്ങനെ ഒരു പൂച്ചയെ കിട്ടിയിരുന്നെങ്കിൽ എന്ന്!

Published : Aug 15, 2023, 10:38 AM IST
'എന്നെ കണ്ടില്ലാ.. എന്നുണ്ടോ?', വൈറൽ വീഡിയോ കണ്ടവർ പറയുന്നു, ഇങ്ങനെ ഒരു പൂച്ചയെ കിട്ടിയിരുന്നെങ്കിൽ എന്ന്!

Synopsis

തന്റെ വളർത്തുപൂച്ചയെ അടുത്തു നിർത്തി ഉടമ ഫോണിൽ നോക്കുന്നതാണ് വീഡിയോ

മനുഷ്യനോട് ഏറെ ഇണങ്ങി ജീവിക്കുന്ന വളർത്തു മൃഗങ്ങളിൽ പ്രധാനിയാണ് പൂച്ച. പട്ടികളെ വളർത്തുന്നതുപോലെ പൂച്ചയെ വീട്ടിൽ വളർത്തുന്നവർ നിരവധിയാണ്. പൂച്ചകളുടെ രസകരമായ കുസൃതിയും കരുതലുമെല്ലാം നിരന്തരം സോഷ്യൽ മീഡിയയിൽ വൈറൽ ദൃശ്യങ്ങളായി എത്താറുണ്ട്. പൂച്ചയുടെ ശൌര്യവും വേഗതയും അടക്കം വൈറലിടങ്ങളിൽ പരിചിതമാണ്. ഇപ്പോഴിതാ പൂച്ചയുടെ മറ്റൊരു പ്രവൃത്തിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 

തന്റെ വളർത്തുപൂച്ചയെ അടുത്തു നിർത്തി ഉടമ ഫോണിൽ നോക്കുന്നതാണ് വീഡിയോ. ഇത് കണ്ട് പൂച്ചയ്ക്ക്, അത്രയ്ക്കങ്ങ് ഇഷ്ടമായില്ല. ഉടമയുടെ കയ്യിലിരുന്ന ഫോൺ പതിയ പിടിച്ച് താഴെയിട്ട ശേഷം തന്റെ തലയിൽ തലോടാൻ ആവശ്യപ്പെടുന്ന തരത്തിലാണ് പൂച്ചയുടെ വീഡിയോ. ഞാനിവിടെ ഇരിക്കുന്നത് കണ്ടില്ലേടാ... എന്ന മട്ടിലാണ് പൂച്ച തന്റെ തല കൈപ്പത്തിയിൽ തല ചായ്ക്കുന്നതും, ഉരസുന്നതും.

Read more: പതുങ്ങി നിന്ന കള്ളൻ കത്തികൊണ്ടാക്രമിച്ചു, സധൈര്യം പോരാടി വീട്ടമ്മ; ഒടുവിൽ കള്ളനെ ചെറുത്ത് തോൽപ്പിച്ചു

ചെറിയൊരു കുറിപ്പോടെയാണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'തന്നെ ലാളിക്കാൻ ശാന്തമായി ആവശ്യപ്പെടുന്ന പൂച്ച' എന്ന കുറിപ്പിനൊപ്പം ഇട്ട വീഡിയോ ഇതിനോടകം രണ്ട് മില്യണിലധികം ആളുകൾ കണ്ടുകഴിഞ്ഞു. ഓഗസ്റ്റ് 12ന് പോസ്റ്റ് ചെയ്ത വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. ഏറെ രസകരമായ പ്രതികരണങ്ങളാണ് വീഡിയോക്ക് ലഭിക്കുന്നത്. എനിക്കിവിടെ യാതൊരു വിലയുമില്ലേ..  എന്നാണ് പൂച്ച ചോദിക്കുന്നതെന്നാണ് ഒരു കമന്റ്. എനിക്കിവിടെ മര്യാദ ലഭിക്കുന്നല്ലെന്നാണ് പൂച്ച പറയുന്നതെന്ന് മറ്റൊരാൾ. സ്നേഹിക്കാൻ ഇങ്ങനെ ഒരു പൂച്ചയെങ്കിലും ഉള്ളത് എത്ര നല്ലതെന്നു പറയുന്നവരുമുണ്ട്. എന്തായാലും ഇങ്ങനെയൊരു പൂച്ചയുണ്ടെങ്കിൽ മൊബൈൽ ഫോൺ അഡിക്ഷൻ കുറച്ച് കുറയുമെന്നാണ് മറ്റു ചിലരുടെ പക്ഷം.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ
"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി