'ആരാടാ എന്‍റെ ചങ്കിനെ തൊടാൻ'; വളർത്തുനായക്ക് നേരെ പാഞ്ഞെത്തി കൊയോട്ടുകൾ, തുരത്തിയോടിച്ച് പൂച്ച!- VIDEO

Published : Jan 09, 2024, 06:56 PM IST
'ആരാടാ എന്‍റെ ചങ്കിനെ തൊടാൻ'; വളർത്തുനായക്ക് നേരെ പാഞ്ഞെത്തി കൊയോട്ടുകൾ, തുരത്തിയോടിച്ച് പൂച്ച!- VIDEO

Synopsis

ഓടിയെത്തിയ കൊയോട്ടുകൾക്ക് മുന്നിൽ പേടിച്ച നായക്കുട്ടി രക്ഷപ്പെടാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. രണ്ട് കൊയോട്ടുകൾ നായയെ ആക്രമിക്കുന്നതിനിടെയാണ് വീട്ടിലെ വളർത്തു പൂച്ച ഓടിയെത്തിയത്.

പൂച്ചകളെ തുരത്തിയോടിക്കുന്ന നായ്ക്കളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് പലപ്പോഴും നാം കണ്ടിട്ടുണ്ട്. എന്നാൽ വളർത്ത് നായയെ ആക്രമിക്കാൻ വന്ന ഒരു കൊയോട്ടിനെ ഒരു പൂച്ച തുരത്തിയോടിച്ചാലോ. അമേരിക്കയിൽ വീട്ടിലെ വളർത്ത് നായയെ ആക്രമിക്കാൻ വന്ന കോയോട്ടിനെ തുരത്തിയോടിക്കുന്ന പൂച്ചയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.

യുഎസ് വംശജനായ ലെയ്ൻ ഡയർ എന്നയാളുടെ വീട്ടിലാണ് സംഭവം. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഓക്‍ലി എന്ന വളർത്തു നായ്ക്കുട്ടിക്ക് നേരെ രണ്ട് കൊയോട്ടുകൾ പാഞ്ഞത്തുകയായിരുന്നു. എന്നാൽ ആരാടാ എന്‍റെ ചങ്കിനെ തൊടാൻ എന്ന മട്ടിൽ ഇവർക്ക് നേരെ ലെയ്ൻ ഡയറിന്‍റെ വളർത്തു പൂച്ച ബിൻക്സ് പാഞ്ഞെത്തി. ഇതോടെ കൊയോട്ടുകൾ പിന്തിരിഞ്ഞ് പോവുകയായിരുന്നു. എന്തായാലും പൂച്ചയുടെ ധൈര്യം അപാരം തന്നെയെന്നാണ് വീഡിയോയ്ക്ക് വരുന്ന കമന്‍റുകൾ.

ഓടിയെത്തിയ കൊയോട്ടുകൾക്ക് മുന്നിൽ പേടിച്ച നായക്കുട്ടി രക്ഷപ്പെടാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. രണ്ട് കൊയോട്ടുകൾ നായയെ ആക്രമിക്കുന്നതിനിടെയാണ് വീട്ടിലെ വളർത്തു പൂച്ച ഓടിയെത്തിയത്. പാഞ്ഞെത്തിയ പൂച്ചയെ കണ്ട് കൊയോട്ടുകൾ പെട്ടന്ന് പരിഭ്രാന്തിയിലായി. പൂച്ച ഓടിയെത്തി അറ്റാക്ക് ചെയ്തതോടെ വിരണ്ട കൊയോട്ടുകൾ വേഗം ഓടി സ്ഥലം കാലിയാക്കുകയായിരുന്നു.

വീടിന് മുന്നിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഓക്ലിയെ രക്ഷിക്കാനെത്തിയ  ബിൻക്സിന്‍രെ ധൈര്യം അപാരമാണെന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്‍റുകൾ. എന്തൊരു ധൈര്യശാലിയാണ് ഈ പൂച്ച, കൊയോട്ടുകളുടെ ഞെട്ടൽ മാറിയിട്ടുണ്ടാകില്ല എന്നാണ് ഒരാളുടെ കമന്‍റ്.  ഉത്തര അമേരിക്കയിൽ കാണുന്ന ഒരു നായയാണ് കൊയോട്ട്. ചെന്നായ്ക്കളെ പോലെ രോമങ്ങളുള്ള ഇവ പൊതുവെ അക്രമകാരികളാണ്.

Read More : മെഡിക്കൽ സ്റ്റോറുകൾ ജാഗ്രത, പിടിവീഴും; ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്‍റിബയോട്ടിക് വിറ്റാല്‍ കര്‍ശന നടപടി
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി
വിദ്യാര്‍ത്ഥികൾ ഇത് കണ്ടാൽ പിന്നെ വിടില്ല! കണക്കിലെ ചോദ്യത്തിന് എഐ ടൂൾ നൽകിയ ഉത്തരം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ