മാനിനെ വേട്ടയാടുന്ന ചീറ്റപ്പുലി; കണ്ടിരുന്നുപോകും ഈ വീഡിയോ

Web Desk   | Asianet News
Published : May 24, 2020, 11:19 AM IST
മാനിനെ വേട്ടയാടുന്ന ചീറ്റപ്പുലി;  കണ്ടിരുന്നുപോകും ഈ വീഡിയോ

Synopsis

ചീറ്റയുടെ വരവുതന്നെ കണ്ടിരിക്കേണ്ടതാണെന്നാണ് സോഷ്യല്‍മീഡിയ ഒന്നടങ്കം പറയുന്നത്...

ദില്ലി: ഐഎഫ്എസ് ഓഫീസറായ സുശാന്ത നന്ദ പങ്കുവച്ച ചീറ്റപ്പുലിയ്ക്ക് മുന്നില്‍ പെട്ടുപോയ കലമാനിന്‍റെ വീഡിയോ ആരെയും ഒരുനിമിഷമൊന്ന് പിടിച്ചിരുത്തും. ഏഴ് സെക്കന്‍റില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ചീറ്റ കലമാനിന് പിന്നാലെ ഓടുന്നത് മാത്രമാണുള്ളത്. എന്നാല്‍ പിന്നീട് എന്തുണ്ടായെന്നോ ആ മാനിന് എന്തുസംഭവിച്ചെന്നോ വീഡിയോയിലില്ല. എങ്കിലും ഒരു നിമിഷം, ജീവന് വേണ്ടിയുള്ള മാനിന്‍റെ പാച്ചില്‍ ആരെയും നൊമ്പരപ്പെടുത്തും. 

'ഏറ്റവും വേഗതയുള്ള മൃഗമായ ചീറ്റപ്പുലി, എങ്ങനെയാണ് തന്‍റെ നീളമുള്ള വാല് ഉപയോഗിച്ച് ബാലന്‍സ് ചെയ്യുന്നതെന്ന് നോക്കൂ' എന്നാണ് സുശാന്ദ വീഡിയോക്കൊപ്പം കുറിച്ചത്. ചീറ്റയുടെ വരവുതന്നെ കണ്ടിരിക്കേണ്ടതാണെന്നാണ് ചിലരുടെ കമന്‍റ്. പിന്നീട് എന്തുസംഭവിച്ചുവെന്നറിയണമെന്നാണ് മറ്റുചിലരുടെ ആവശ്യം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭര്‍ത്താവിനെ തള്ളിയിട്ട് മുകളില്‍ കയറി നെഞ്ചില്‍ ക്രൂരമായി മര്‍ദ്ദിക്കുന്നു, എല്ലാം ക്യാമറയില്‍ -വീഡിയോ
വിവാഹത്തിൽ നിന്ന് പഠിച്ച ഏറ്റവും വലിയ പാഠങ്ങൾ; ഉറപ്പായും നമ്മൾ ഹിന്ദു, മുസ്‌ലിം ജനതയ്ക്കും വേണമെന്ന് രാഹുല്‍ ഈശ്വര്‍