കൊറോണയെയും അതിര്‍ത്തികളെയും മറികടന്ന് ഒരു ചൈനീസ് ഇന്ത്യന്‍ വിവാഹം

By Web TeamFirst Published Feb 3, 2020, 9:41 AM IST
Highlights

പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഇരുവരുടെയും മാതാപിതാക്കളുടെ അനുവാദത്തോടെ വിവാഹം കഴിക്കാനായിരുന്നു ഇവരുടെ തീരുമാനം. 
 

മധസൂര്‍ :  ജി ഹൊ എന്ന ചൈനക്കാരിയും സത്യാര്‍ത്ഥ് എന്ന ഇന്ത്യക്കാരനും വിവാഹിതരായി. പ്രണയത്തിന് കൊറോണയ്ക്ക് പോലും തോല്‍പ്പിക്കാനാകില്ല എന്ന സന്ദേശം നല്‍കിയാണ് ഇരുവരും ഒന്നിച്ചത്.  കോളേജില്‍ പഠിക്കുന്ന സമയത്താണ് ഇരുവരും പ്രണയത്തിലായത്. അഞ്ച് വര്‍ഷം മുന്‍പ് കാനഡയിലെ ഷെറിഡണ്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് ചൈനക്കാരിയായ ജി ഹൊയെ സത്യാര്‍ത്ഥ് മിശ്രയെ കണ്ട് മുട്ടുന്നത്. 

തുടര്‍ന്ന് ഇരുവരും നല്ല സുഹൃത്തുക്കളായി. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഇരുവരുടെയും മാതാപിതാക്കളുടെ അനുവാദത്തോടെ വിവാഹം കഴിക്കാനായിരുന്നു ഇവരുടെ തീരുമാനം. 

Read More: താരസംഗമമായി ബാലു വര്‍ഗീസ്-എലീന വിവാഹം; വീഡിയോ

അങ്ങനെ സത്യാര്‍ത്ഥയുടെ നാട്ടില്‍ വെച്ച് ഫെബ്രുവരി രണ്ടിന് ഇന്ത്യന്‍ ആചാരങ്ങള്‍ പ്രകാരം വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. വധുവിന്റെ മാതാപിതാക്കള്‍ ജനുവരി 29ന് തന്നെ എത്തി. പിന്നീട് നിശ്ചയിച്ച ദിവസം തന്നെ വിവാഹതിരായി. 

ചൈനയില്‍ വെച്ച് വിവാഹ ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചെങ്കിലും കൊറോണ കാരണം വിവാഹം നീട്ടിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യന്‍ സംസ്‌കാരവും ഭക്ഷണവും ഇഷ്മായെന്ന് ജി ഹൊയെ പറഞ്ഞു. മരുമകളെ ഇഷ്ട്ടമായെന്നും സത്യാര്‍ത്ഥിന്റെ പ്രണയം നേരത്തെ അറിയാമായിരുന്നു എന്നും സത്യാര്‍ത്ഥിന്‍റെ അമ്മ പറഞ്ഞു. ജിയുടെ മാതാപിതാക്കള്‍ വളരെ കൗതുകത്തോടെയാണ് വിവാഹത്തില്‍ പങ്കെടുത്തതെന്ന് അവര്‍ പറയുന്നു. 

Read More: നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനായി

click me!