ഏറെ നാളത്തെ പ്രണയത്തിന് ശേഷം നടന്‍ ബാലു വര്‍ഗീസും നടിയും മോഡലുമായ എലീന കാതറിനും വിവാഹിതരായി. കൊച്ചിയിലെ ചേരാനല്ലൂര്‍ സെന്‍റ് ജെയിംസ് ചര്‍ച്ചിലായിരുന്നു വിവാഹം നടന്നത്. വിവാഹചടങ്ങില്‍ ആസിഫ് അലി, അര്‍ജുന്‍ അശോകന്‍ തുടങ്ങിയ താരങ്ങളും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു.

എലീനയുടെ പിറന്നാളാഘോഷത്തിനിടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ബാലു എലീനയെ പ്രൊപ്പോസ് ചെയ്തത്. ഈ വിവരം എലീന തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. പുതുവർഷപ്പുലരിയിലായിരുന്നു ഇത്. ഇതോടെയാണ് ഇരുവരും തമ്മിലുള്ള പ്രണയം പുറത്തറിഞ്ഞത്.

ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച വിജയ് സൂപ്പറും പൗർണമിയും എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. മോഡലിങിലൂടെയും റിയാലിറ്റി ഷോയിലൂടെയും ശ്രദ്ധേയയായ എലീനയും ബാലുവും ഒന്നിച്ച് മുന്നോട്ടുപോകാന്‍ തീരുമാനിച്ചതോടെ ചലച്ചിത്രലോകത്തും കൈയ്യടിഉയര്‍ന്നു.

ലാൽ ജോസ് സംവിധാനം ചെയ്ത 'ചാന്ത്പൊട്ട്' എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ബാലു വർ​ഗീസ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചെറുതും വലുതുമായി ഇതുവരെ മുപ്പത്തിയഞ്ചോളം ചിത്രങ്ങളിൽ ബാലു വേഷമിട്ടിട്ടുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 

@balu__varghese ❤️ @aileena_amon . . . . . . #malayalamcinema #fashionphotographer #actor #wedding #baluvarghese #picoftheday

A post shared by Arif Ak (@arif_ak_photography) on Feb 2, 2020 at 5:22am PST

 

മലയാള ചലച്ചിത്രതാരങ്ങളായ പാര്‍വ്വതി നമ്പ്യാരും, വിഷ്ണു ഉണ്ണികൃഷ്ണനും ഇന്ന് വിവാഹിതരായായിരുന്നു. പാര്‍വ്വതി നമ്പ്യാരുടെ ജീവിത പങ്കാളി വിനീത് മേനോനാണ്. ഞായറാഴ്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍ കോതമംഗലം സ്വദേശിയായ ഐശ്വര്യയെയാണ് വിവാഹം ചെയ്തത്. ഇന്ന് രാവിലെ കോതമംഗലം കലാ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു വിവാഹം.