ബിനീഷിന് പിന്തുണയുമായി ചിന്ത ജെറോം; വാളയാറില്‍ പ്രതികരണമെവിടെയെന്ന് വളഞ്ഞിട്ട് പരിഹസിച്ച് സമൂഹ മാധ്യമങ്ങള്‍

Published : Nov 01, 2019, 08:10 PM IST
ബിനീഷിന് പിന്തുണയുമായി ചിന്ത ജെറോം; വാളയാറില്‍ പ്രതികരണമെവിടെയെന്ന് വളഞ്ഞിട്ട് പരിഹസിച്ച് സമൂഹ മാധ്യമങ്ങള്‍

Synopsis

വാളയാര്‍ വിഷയത്തില്‍ പ്രതികരിക്കാതിരുന്നതാണ് രൂക്ഷമായ പരിഹാസത്തിന് കാരണമെന്ന് ചിന്ത ജെറോം ബിനീഷിന് പിന്തുണ പ്രഖ്യാപിച്ച ഫേസ്ബുക്ക് കുറിപ്പിനുള്ള പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാണ്. പാലക്കാട് വിഷയത്തില്‍ ബിനീഷിന് ലഭിക്കുന്ന പിന്തുണ പ്രതികരിച്ച് നഷ്ടപ്പെടുത്തരുതെന്നും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്. 

തിരുവനന്തപുരം: പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ കോളേജ് ഡേയ്ക്ക് ചീഫ് ഗസ്റ്റായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോനെതിരെ വിമര്‍ശനവുമായി എത്തിയ സംസ്ഥാന യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്ത ജെറോമിനെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ പരിഹാസം. സെലക്ടീവ് ആയി മാത്രം പ്രതികരിക്കുന്നതിനെ തുടര്‍ന്നാണ് യുവജന കമ്മീഷന്‍ അദ്ധ്യക്ഷയെ സമൂഹമാധ്യമങ്ങള്‍ തിരഞ്ഞുപിടിച്ച് പരിഹസിക്കുന്നത്. 

വാളയാര്‍ വിഷയത്തില്‍ പ്രതികരിക്കാതിരുന്നതാണ് രൂക്ഷമായ പരിഹാസത്തിന് കാരണമെന്ന് ചിന്ത ജെറോം ബിനീഷിന് പിന്തുണ പ്രഖ്യാപിച്ച ഫേസ്ബുക്ക് കുറിപ്പിനുള്ള പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാണ്. പാലക്കാട് വിഷയത്തില്‍ ബിനീഷിന് ലഭിക്കുന്ന പിന്തുണ പ്രതികരിച്ച് നഷ്ടപ്പെടുത്തരുതെന്നും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്. 

നിശബ്ദമായി മടങ്ങാതെ തലയുയർത്തി പ്രതികരിച്ച ബിനീഷ് ബാസ്റ്റിന് ഐക്യദാർഢ്യം...അതിഥിയായെത്തിയ ബിനീഷിനെ അപമാനിച്ച സംഭവത്തിൽ യുവജനകമ്മീഷൻ വിശദീകരണം തേടുമെന്നായിരുന്നു ബിനീഷിന്‍റെ ചിത്രത്തോടൊപ്പമുള്ള കുറിപ്പില്‍ ചിന്ത ജെറോം കുറിച്ചത്. 
 
PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ
"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി