
കൊല്ലം: നന്മയുടെ പുതിയ ഒരു അനുഭവം പങ്കുവച്ച് ഡി വൈ എഫ് ഐ നേതാവ് ചിന്ത ജെറോമിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. ഡി വൈ എഫ് ഐ കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നുള്ള 3 ചിത്രങ്ങൾ പങ്കുവച്ചാണ് ചിന്ത, താൻ പുതുതായി കണ്ട ഒരു നന്മയെക്കുറിച്ച് ഫേസ്ബുക്കിലൂടെ വിവരിച്ചത്. ഡി വൈ എഫ് ഐ കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയപ്പോൾ ഒറു ചെടിച്ചെട്ടി പൊട്ടിക്കിടക്കുന്നത് കണ്ട കാര്യം പറഞ്ഞാണ് ചിന്ത അനുഭവം പങ്കുവച്ചത്. വാഹനങ്ങൾ നിരന്തരം വന്നു പോകുന്ന ഇടമായതിനാൽ സ്വാഭാവികമായും തട്ടി പൊട്ടിയതാവും ചെടിച്ചട്ടി എന്നാണ് ചിന്ത കരുതിയത്.
എന്നാൽ കമ്മിറ്റിയും മീറ്റിങ്ങുകളും കഴിഞ്ഞ ശേഷം നോക്കിയപ്പോൾ കതകിന്റെ സൈഡിലായി ഒരു കുറിപ്പിൽ പണം പൊതിഞ്ഞു വെച്ചിരിക്കുന്നത് ചിന്തയുടെ ശ്രദ്ധയിൽ പെട്ടു. ആ കുറിപ്പിൽ ചെടിച്ചട്ടി പൊട്ടിയതിന്റെ ക്ഷമാപണത്തോടൊപ്പം പുതിയ ചെടിച്ചട്ടിക്ക് ആവശ്യമായ പൈസയും വെച്ചിരുന്നെന്നാണ് ചിന്ത വിവരിച്ചത്. ഏറെ കൗതുകവും അതിലുപരിയായി നന്മയും സ്നേഹവും സത്യവും നിറഞ്ഞ ഒരു എഴുത്തായിരുന്നു അജ്‌ഞാതനായ ആ വ്യക്തി അവിടെ വച്ചിട്ടു പോയതെന്നും പറഞ്ഞുകൊണ്ട് ചിന്ത സംഭവം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ആ അജ്ഞാത സുഹൃത്തിന് നന്മകൾ നേരുന്നതായും ചിന്ത കുറിച്ചിട്ടുണ്ട്.
ചിന്തയുടെ കുറിപ്പ്
ഇന്ന് ഡി വൈ എഫ് ഐ കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസായ യൂത്ത് സെൻററിൽ എത്തിയപ്പോൾ മുൻവശത്തായി ഒരു ചെടിച്ചട്ടി പൊട്ടി കിടക്കുന്നത് ശ്രദ്ധയിൽ പെട്ടു. വാഹനങ്ങൾ നിരന്തരം വന്നു പോകുന്ന ഇടമായതിനാൽ സ്വാഭാവികമായും തട്ടി പൊട്ടിയതാവും എന്ന് കരുതി. പിന്നീട് ഓഫീസിൽ കമ്മിറ്റിയും മീറ്റിങ്ങുകളും ഒക്കെയായിരുന്നു. അതു കഴിഞ്ഞ് ഇടവേളയിൽ നോക്കിയപ്പോൾ കതകിന്റെ സൈഡിലായി ഒരു കുറിപ്പിൽ പണം പൊതിഞ്ഞു വെച്ചിരിക്കുന്നത് കണ്ടു.
ആ കുറിപ്പിൽ ചെടിച്ചട്ടി പൊട്ടിയതിന്റെ ക്ഷമാപണത്തോടൊപ്പം പുതിയ ചെടിച്ചട്ടിക്ക് ആവശ്യമായ പൈസയും വെച്ചിരുന്നു.
ഏറെ കൗതുകവും അതിലുപരിയായി നന്മയും സ്നേഹവും സത്യവും നിറഞ്ഞ ഒരു എഴുത്തായിരുന്നു അജ്‌ഞാതനായ ആ വ്യക്തി അവിടെ വച്ചിട്ടു പോയത്. ഒരു ചെടിച്ചട്ടി പൊട്ടിയതിനപ്പുറം ഹൃദയത്തിൽ സത്യവും നന്മയും സ്നേഹവും സഹകരണവും ഉള്ളവരായതിനാലാവും അവരീ കുറിപ്പും പണവും വച്ച് പോയത്.
ആ അജ്ഞാത സുഹൃത്തിന് സ്നേഹം ... നന്മകൾ നേരുന്നു ...
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam