
പാലക്കാട്: മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ഔദ്യോഗിക കാറിൽ കുട്ടികൾക്ക് ഉല്ലാസയാത്ര. പെരുമാട്ടി പഞ്ചായത്തിലെ മണിയാട്ടുകുളമ്പ് അംഗനവാടി ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. ഉദ്ഘാടന ശേഷം മന്ത്രി തിരികെ പോകാൻ ഒരുങ്ങിയപ്പോഴാണ് കാറിനടുത്ത് കുട്ടികൾ എത്തിയത്. അവരുടെ കൗതുകം കണ്ട മന്ത്രി അവരെയും കൂട്ടി ചെറുസവാരി നടത്തുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ മന്ത്രി ഫേസ്ബുക്ക് പേജിൽ പങ്കുവെക്കുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam