വാഹനങ്ങള്‍ ചീറിപ്പായുന്ന റോഡില്‍ മുട്ടകളിട്ട് മൂര്‍ഖന്‍ - വീഡിയോ

Published : May 07, 2019, 04:03 PM IST
വാഹനങ്ങള്‍ ചീറിപ്പായുന്ന റോഡില്‍ മുട്ടകളിട്ട് മൂര്‍ഖന്‍ - വീഡിയോ

Synopsis

പാമ്പുപിടുത്താക്കരെ വിവരം അറിയിച്ചു. എന്നാൽ പമ്പുപിടുത്തക്കാരന്‍ എത്തും മുന്‍പേ മൂര്‍ഖന്‍ നിരത്തിലേക്ക് ഇഴഞ്ഞു നീങ്ങി. 


ബംഗലൂരു: കർണാടകയിലെ മധുർ പട്ടണത്തില്‍ തിരക്കേറിയ റോഡില്‍ മുട്ടയിട്ട മൂര്‍ഖന്‍റെ ദൃശ്യങ്ങള്‍ വൈറലാകുന്നു.  കഴിഞ്ഞ മാർച്ചിലാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് സമൂഹമാധ്യമങ്ങളിലൂടെ സംഭവം പുറംലോകമറിഞ്ഞത്. നഗരത്തിൽ താമസിക്കുന്ന അധ്യാപകന്‍റെ വീടിനുള്ളിൽ കണ്ടെത്തിയ മൂർഖൻ പാമ്പിനെ ഇയാള്‍ റോഡിലേക്ക് എടുത്തിടുകയായിരുന്നു. 

അതിനു ശേഷം സമീപത്തെ പാമ്പുപിടുത്താക്കരെ വിവരം അറിയിച്ചു. എന്നാൽ പമ്പുപിടുത്തക്കാരന്‍ എത്തും മുന്‍പേ മൂര്‍ഖന്‍ നിരത്തിലേക്ക് ഇഴഞ്ഞു നീങ്ങി. തിരക്കേറിയ റോഡിലെത്തിയ പാമ്പ് അവിടെത്തന്നെ മുട്ടകളിടാൻ തുടങ്ങി. റോഡിലിറങ്ങിയ പാമ്പ് മുട്ടയിടുന്ന ദൃശ്യങ്ങൾ അധ്യാപകൻ തന്നെയാണ് പകർത്തിയത്.

14 മുട്ടകളിട്ട പാമ്പിനെ പിന്നീട് പാമ്പു പിടിത്ത വിദഗ്ധനായ പ്രസന്ന പിടികൂടി സമീപത്തുള്ള വനത്തിലേക്ക് തുറന്നുവിട്ടു. പാമ്പിന്‍റെ മുട്ടകൾ വിരിയുന്നതു വരെ അവയെ സൂക്ഷിക്കുമെന്നും വിരഞ്ഞ ശേഷം കുഞ്ഞുങ്ങളെ സുരക്ഷിത സ്ഥാനത്ത് തുറന്നു വിടുമെന്നും പ്രസന്ന വ്യക്തമാക്കി. സാധാരണയായി മൂർഖൻ പാമ്പുകൾ 20 മുതൽ 40 വരെ മുട്ടകൾ ഇടാറുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ
"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി