
പൊലീസുകാർ വളരെ ഗൗരവമുള്ളവരാണെന്നാണ് പൊതുവേ പറയപ്പെടുന്നത്. എന്നാൽ ആളുകളോട് സ്നേഹത്തോടെ സംസാരിക്കുകയും ഇടപഴകുകയും ചെയ്യുന്ന പൊലീസുകാരുടെ വീഡിയോയും വാർത്തകളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുമുണ്ട്. ഇതിൽ പലതും കാക്കിക്കുള്ളിൽ ഒരു കലാഹൃദയം ഉണ്ടെന്ന് തെളിയിക്കുന്നവയും ആയിരുന്നു. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
ജമ്മു കശ്മീരിലെ ഒരു പൊലീസ് കോൺസ്റ്റബിൾ ആണ് വീഡിയോയിലെ താരം. വളരെ മനോഹരമായ രീതിയിൽ റാപ്പ് അവതരിപ്പിക്കുകയാണ് ഈ കോൺസ്റ്റബിൾ. മുകേഷ് സിംഗ് എന്ന പൊലീസുകാരനാണ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മുപ്പത് സെക്കൻഡ് ദൈർഘ്യമുള്ളതാണ് വീഡിയോ.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് പൊലീസുകാരനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam