'വിധി ബലാത്സംഗം പോലെ; തടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ആസ്വദിക്കാൻ ശ്രമിക്കുക'; ഹൈബി ഈഡന്റെ ഭാര്യയുടെ പോസ്റ്റ് വിവാദത്തില്‍

Published : Oct 22, 2019, 10:51 AM IST
'വിധി ബലാത്സംഗം പോലെ; തടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ആസ്വദിക്കാൻ ശ്രമിക്കുക'; ഹൈബി ഈഡന്റെ ഭാര്യയുടെ പോസ്റ്റ് വിവാദത്തില്‍

Synopsis

വീട്ടിന് ചുറ്റും വെള്ളം നിറഞ്ഞപ്പോൾ റെസ്ക്യൂ ബോട്ടിൽ കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന വീഡിയോയും ഒപ്പം സ്ഥലത്തില്ലാത്ത ഹൈബി ഈഡൻ എംപി ആസ്വദിച്ച് സിസ്ലേഴ്സ് കഴിക്കുന്ന വീഡിയോയും ഉൾപ്പെടുത്തിയുള്ളതാണ് പോസ്റ്റ്. 

കൊച്ചി: എറണാകുളം എംപി ഹൈബി ഈഡന്‍റെ ഭാര്യ  അന്ന ലിൻഡ ഈഡന്‍റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. വിധി ബലാത്സംഗം പോലെയാണെന്നും തടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ആസ്വദിക്കാൻ ശ്രമിക്കണമെന്ന പോസ്റ്റാണ് അന്ന ലിൻഡ ഈഡന്‍ ഫേസ്ബുക്കില്‍ ഇട്ടത്. പ്രളയത്തിന് സമാനമായ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെയാണ് ഇവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. 

കഴിഞ്ഞ ദിവസത്തെ മഴയിൽ കൊച്ചി നഗരം വെള്ളത്തിൽ മുങ്ങിയിരുന്നു. ഹൈബി ഈഡന്റ് വീടിന്റെ താഴത്തെ നിലയിലും വെള്ളം കയറിയിരുന്നു. വീട്ടിൽ പാർക്ക് ചെയ്തിരുന്ന വാഹനവും വെള്ളത്തിൽ മുങ്ങിയിരുന്നു. വീട്ടിന് ചുറ്റും വെള്ളം നിറഞ്ഞപ്പോൾ റെസ്ക്യൂ ബോട്ടിൽ കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന വീഡിയോയും ഒപ്പം സ്ഥലത്തില്ലാത്ത ഹൈബി ഈഡൻ എംപി ആസ്വദിച്ച് സിസ്ലേഴ്സ് കഴിക്കുന്ന വീഡിയോയും ഉൾപ്പെടുത്തിയുള്ളതാണ് പോസ്റ്റ്. 

ഇതിനൊപ്പം നൽകിയ വാചകമാണ് വിമർശനം ക്ഷണിച്ചുവരുത്തിയത്. വിവാദമായതോടെ ഫേസ്ബുക്കിൽ നിന്ന് അന്ന ഹൈ‍ഡൻ പോസ്റ്റ് പിൻവലിച്ചു. എങ്കിലും ബലാത്സംഗം സംബന്ധിച്ച് ഇത്രയും മോശമായ തമാശ പോസ്റ്റായി ഇട്ടതിനെ സോഷ്യല്‍ മീഡിയ നിശിതമായി വിമര്‍ശിക്കുകയാണ്. പോസ്റ്റ് പിന്‍വലിക്കും മുന്‍പേ 250 ഒളം പേര്‍ പോസ്റ്റിന് റീയക്ഷന്‍ നല്‍കിയിരുന്നു.

'വിധി ബലാത്സംഗം പോലെ; തടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ആസ്വദിക്കാൻ ശ്രമിക്കുക'; ഹൈബി ഈഡന്റെ ഭാര്യയുടെ പോസ്റ്റ് വിവാദത്തില്‍
വെള്ളക്കെട്ടുമായി ബന്ധപ്പെട്ട പോസ്റ്റിനൊപ്പം നൽകിയ കമന്റാണ് വിമർശിക്കപ്പെടുന്നത്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ
"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി