ദില്ലി മെട്രോയിൽ നിലത്തിരുന്ന് പരസ്യമായി ചുംബിച്ച് കമിതാക്കൾ, ദ‌യവായി ഇതൊന്നും ചെയ്യരുതെന്ന് അധികൃതർ

Published : May 11, 2023, 11:25 PM IST
ദില്ലി മെട്രോയിൽ നിലത്തിരുന്ന് പരസ്യമായി ചുംബിച്ച് കമിതാക്കൾ, ദ‌യവായി ഇതൊന്നും ചെയ്യരുതെന്ന് അധികൃതർ

Synopsis

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ അഭ്യർഥനയുമായി മെട്രോ അധികൃതർ രം​ഗത്തെത്തി. യാത്രക്കാർ ഇത്തരം അശ്ലീല പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

ദില്ലി: ദില്ലി മെട്രോയിൽ  പരസ്യമായി ചുംബിച്ച് കമിതാക്കൾ. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വിശദീകരണവുമായി മെട്രോ അധികൃതർ രം​ഗത്തെത്തി. യാത്രക്കിടെ മെട്രോ കോച്ചിന്റെ തറയിൽ ഇരുന്ന യുവാവും യുവതിയുമാണ് പരസ്പരം ചുംബിച്ചത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ അഭ്യർഥനയുമായി മെട്രോ അധികൃതർ രം​ഗത്തെത്തി. യാത്രക്കാർ ഇത്തരം അശ്ലീല പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള മെട്രോ സ്റ്റാഫിനെയോസിഐഎസ്എഫിനെ ഉടൻ അറിയിക്കണമെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും മെട്രോ അധികൃതർ യാത്രക്കാരോട് അറിയിച്ചു. എന്നാൽ, സോഷ്യൽമീഡിയയിൽ ആളുകൾ കമിതാക്കൾക്ക് അനുകൂലമായും പ്രതികൂലമായും പ്രതികരിച്ചു. 

മെട്രോ കോച്ചിന്റെ തറയിൽ ഇരിക്കുന്ന ആൺകുട്ടിയുടെ മടിയിൽ പെൺകുട്ടി കിടക്കുന്ന് ചുംബിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. എന്നാൽ എന്നാണ് സംഭവമെന്ന് വ്യക്തമല്ല.  ദമ്പതികൾക്കെതിരെ നടപടിയെടുക്കാൻ ഡിഎംആർസിയോട് ചില ആവശ്യപ്പെട്ടു. അതേസമയം വീഡിയോ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചത് ശരിയായില്ലെന്ന് ചിലർ അഭിപ്രായ‌പ്പെ‌ട്ടു.

ഡൽഹി മെട്രോയിൽ പരസ്യമായി സ്വയംഭോഗം ചെയ്ത് യുവാവ്; വീഡിയോ പുറത്ത്, നടപടി ആവശ്യപ്പെട്ട് വനിത കമ്മീഷൻ

മെട്രോ ഉപയോഗിക്കുമ്പോൾ തങ്ങളുടെ യാത്രക്കാർ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും മര്യാദകളും പ്രോട്ടോക്കോളുകളും പാലിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ഡിഎംആർസി പ്രസ്താവനയിൽ പറഞ്ഞു. സഹ സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവൃത്തികളിൽ ഏർപ്പെടരുതെന്നും അശ്ലീല പ്രവൃത്തി ശിക്ഷാർഹമായ കുറ്റമാണെന്നും പ്രസ്താവനയിൽ പറയുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി
വിദ്യാര്‍ത്ഥികൾ ഇത് കണ്ടാൽ പിന്നെ വിടില്ല! കണക്കിലെ ചോദ്യത്തിന് എഐ ടൂൾ നൽകിയ ഉത്തരം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ