
ദില്ലി: ഓടുന്ന ബൈക്കിൽ ഹാൻഡിലിൽ നിന്ന് കൈവിട്ട് പരസ്പരം ചുംബിച്ച് യുവതികൾ. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. തുടർന്ന് ഇവർക്കെതിരെ നിരവധി പേർ രംഗത്തെത്തി. ഒരാൾ സീറ്റിലും മറ്റൊരാൾ പെട്രോൾ ടാങ്കിലുമിരുന്ന് മുഖത്തോട് മുഖം ചേർത്താണ് ചുംബിക്കുന്നത്. ഇരുവരും ഹെൽമറ്റ് ധരിച്ചിട്ടില്ല. ബൈക്ക് ഓടിക്കുന്ന സമയം ഹാൻഡിലിലും നിയന്ത്രണമില്ല. മറ്റൊരാളാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.
വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഇവർക്കെതിരെ വന്‍ രോഷമാണ് ഉയരുന്നത്. യുവതികൾ ആരാണെന്നത് വ്യക്തമല്ല. അന്വേഷണം തുടങ്ങിയെന്ന് അധികൃതർ പറഞ്ഞു. ജാർഖണ്ഡിലെ ഇൻസ്റ്റഗ്രാം പേജുകളിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. തമിഴ്നാട് രജിസ്ട്രേഷനിലുള്ളതാണ് ബൈക്കെന്നും പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam