പ്രതിയെ 'കിട്ടി കേട്ടോ'; 'കിട്ടിയോ' അപ്ഡേറ്റ് ഫേസ്ബുക്ക് പേജിനെ തിരിച്ച് ട്രോളി ഇടത് അണികള്‍

Published : Sep 22, 2022, 03:59 PM IST
പ്രതിയെ 'കിട്ടി കേട്ടോ'; 'കിട്ടിയോ' അപ്ഡേറ്റ് ഫേസ്ബുക്ക് പേജിനെ തിരിച്ച് ട്രോളി ഇടത് അണികള്‍

Synopsis

സൈബര്‍ ലോകത്തെ ഇടത് അണികളുടെ ആഘോഷം നടക്കുന്നത് എകെജി സെന്‍റര്‍ ആക്രമണത്തിന് ശേഷം ഈ സംഭവത്തെ ട്രോള്‍ രൂപത്തില്‍ സമീപിച്ച് രൂപം നല്‍കിയ എഫ്ബി പേജിലാണ്. 

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്‍ററിനെതിരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതോടെ. സൈബര്‍ ലോകത്ത് ആഘോഷത്തിലാണ് ഇടത് അണികള്‍. സൈബര്‍ ലോകത്തെ ഇടത് അണികളുടെ ആഘോഷം നടക്കുന്നത് എകെജി സെന്‍റര്‍ ആക്രമണത്തിന് ശേഷം ഈ സംഭവത്തെ ട്രോള്‍ രൂപത്തില്‍ സമീപിച്ച് രൂപം നല്‍കിയ എഫ്ബി പേജിലാണ്. 

എകെജി സെന്‍റര്‍ ആക്രമണത്തിന്‍റെ ദിവസത്തേയും അപ്ഡേറ്റ് എന്ന പേരിലുള്ള പേജ് എകെജി സെന്‍ര്‍ ആക്രമണത്തിന് ശേഷം ഒരു മാസം തികയുന്ന സമയത്താണ് പ്രത്യക്ഷപ്പെട്ടത്. ആയിരക്കണക്കിന് പേര്‍ ഇതിനകം ഈ  പേജ് ഫോളോ ചെയ്യുന്നുണ്ട്. @akgbombblast എന്ന ഐഡിയിലാണ് പേജ്. Daily updates on the AKG Center cracker case എന്നാണ് പേജിന്‍റെ പേരായി നല്‍കിയിരിക്കുന്നത്. ഇതില്‍ ദിവസവും എകെജി സെന്‍റര്‍ ആക്രമണത്തില്‍ ട്രോളുകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ തിരിച്ച് ട്രോളുകളാണ് ഇടത് അണികള്‍ ഒരോ പോസ്റ്റിന് അടിയിലും കമന്‍റുകള്‍ നിറയുകയാണ്.

എകെജി സെന്‍റര്‍ ആക്രമണത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ യുഡിഎഫ് അണികള്‍ വ്യാപകമായി പ്രചരിപ്പിച്ച 'കിട്ടിയോ' എന്ന വാചകം അടിസ്ഥാനമാക്കിയാണ് പേജിലെ ട്രോളുകള്‍ എങ്കില്‍ പ്രതിയെ കിട്ടി, ഇനി ജാമ്യം കിട്ടുമോ എന്ന് നോക്ക് എന്നാണ് പല പോസ്റ്റിനും അടിയിലുള്ള കമന്‍റുകള്‍. നേരത്തെ എകെജി സെന്‍റര്‍ ആക്രമണം നടന്ന് 50 ദിവസം പിന്നിട്ടപ്പോള്‍ ഈ പേജില്‍ മീം മത്സരം സംഘടിപ്പിച്ചിരുന്നു. 

അതിന്‍റെ സമ്മാനം പ്രതിയ പിടിക്കുന്ന ദിവസം ആയിരിക്കും വിജയികളെ പ്രഖ്യാപിച്ച് സമ്മാനം വിതരണം ചെയ്യുന്നത് എന്നായിരുന്നു അന്ന് പറഞ്ഞത്. ആ സമ്മാനം എവിടെ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. പേജിന്‍റെ അഡ്മിന്‍ തന്നെയാണോ അറസ്റ്റിലായത് എന്നാണ് ചില അണികള്‍ ചോദിക്കുന്നത്. നൂറുകണക്കിന് കമന്‍റുകളാണ് പുതുതായി ഈ പേജില്‍ വരുന്നത്. 

അതേ സമയം എകെജി സെന്റർ ആക്രമണ കേസിൽ കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് നേതാവ് ജിതിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജിതിനെ അൽപസമയത്തിനകം കോടതിയിൽ ഹാ‍ജരാക്കും. പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. 

അതേസമയം സ്കൂട്ടർ ആരുടേതാണെന്നോ  സ്ഫോടക വസ്തുവിനെ കുറിച്ചോ വ്യക്തമായി പ്രതി പറയുന്നില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ജിതിനാണ് സ്ഫോടക വസ്തുവെറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റാണ് പിടിയിലായ ജിതിന്‍. ഇയാളെ കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. 

'ജിതിൻ നിരപരാധി, വിട്ടയച്ചില്ലെങ്കില്‍ നാളെ മാര്‍ച്ച്'; മുന്നറിയിപ്പുമായി കെ സുധാകരൻ

എകെജി സെന്‍റര്‍ ആക്രമണം: ജിതിന്റെ അറസ്റ്റ് രേഖപ്പെടുത്തി, കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ ആവശ്യപ്പെടും

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി
വിദ്യാര്‍ത്ഥികൾ ഇത് കണ്ടാൽ പിന്നെ വിടില്ല! കണക്കിലെ ചോദ്യത്തിന് എഐ ടൂൾ നൽകിയ ഉത്തരം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ