
പാലക്കാട്: ഭാഷക്ക് മേൽ എത്ര കയ്യടക്കമുണ്ടെങ്കിലും പലപ്പോഴും പലരും വീണുപോകുന്ന ഒരിടമുണ്ട്. അത് ഡോക്ടർമാരുടെ കുറിപ്പടി വായിച്ചെടുക്കാനാണ്. മികച്ച കയ്യക്ഷരം കൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ കയ്യടി നേടുകയാണ് പാലക്കാട് നെൻമാറയിലെ ഡോക്ടർ നിതിൻ നാരായണൻ. സാധാരണ ഡോക്ടർമാരുടെ കുറിപ്പടിയിൽ നിന്ന് വ്യത്യസ്തമായി വടിവൊത്ത കയ്യക്ഷരമാണ് ഡോ. നിതിന്റെ ഹൈലൈറ്റ്.
ഡോക്ടർമാരുടെ കുറിപ്പടിയെക്കുറിച്ച് നിരവധി പരിഹാസങ്ങളും തമാശകളും നാം കേൾക്കാറുണ്ട്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തനായ ഒരു ഡോക്ടറുണ്ട് നെൻമാറ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ. നെന്മാറ ഹെൽത്ത് സെന്ററിലെ ശിശുരോഗ വിദഗ്ധനാണ് ഇദ്ദേഹം. ഇത്രയും നല്ല കയ്യക്ഷരത്തെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ, ''ചെറുപ്പത്തിൽ ചേച്ചി നാലുവര ബുക്കിൽ എഴുതി പഠിപ്പിച്ചിരുന്നു. കൂടാതെ എനിക്ക് എഴുതുന്നത് ഇഷ്ടമാണ്. അതുകൊണ്ട് തന്നെ ഞാൻ പ്രിസ്ക്രിപ്ഷൻ എഴുതുമ്പോഴും വൃത്തിയായി എഴുതാൻ ശ്രദ്ധിക്കാറുണ്ട്. പിന്നെ പ്രിസ്ക്രിപ്ഷൻ എല്ലാം ക്യാപിറ്റൽ എഴുതാനും ശ്രദ്ധിക്കാറുണ്ട്. എനിക്ക് എഴുത്തിനോട് ഇഷ്ടമുള്ളതു കൊണ്ടായിരിക്കാം ഞാനിങ്ങനെ എഴുതുന്നത്. മറ്റുളളവർ തിരക്കുള്ളതു കൊണ്ടായിരിക്കാം അങ്ങനെ എഴുതുന്നത്. എനിക്ക് തിരക്കുണ്ടെങ്കിലും പരമാവധി മനസിലാകുന്ന രീതിയിൽ എഴുതാൻ ശ്രദ്ധിക്കാറുണ്ട്. എല്ലാവർക്കും വായിക്കാൻ ആശ്വാസമായിരിക്കും എന്ന് വിചാരിക്കുന്നു.'' ഡോക്ടർ നിതിൻ നാരായണൻ പറയുന്നു. ഡോക്ടറുടെ കയ്യക്ഷരം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam