ശരീരം നിറയെ മുഴകള്‍; കണ്ണ് കാണാതെ, തീറ്റപോലുമെടുക്കാനാവാതെ മാന്‍പേട - ചിത്രങ്ങള്‍

By Web TeamFirst Published Aug 8, 2019, 2:05 PM IST
Highlights

മുഴകള്‍ വന്ന് കണ്ണുകളും മുഖവും മൂടിയ നിലയിലായാണ് മാനിനെ കണ്ടത്. ശരീരത്തിന്‍റെ പല ഭാഗങ്ങളിലും ഇത്തരം മുഴകളുണ്ട്. തൊലിപ്പുറത്ത് കാണുന്ന കാന്‍സറിന്‍റെ വകഭേദമായ ഫൈബ്രോമാറ്റോസിസിന് മാന്‍ ഇരയാണെന്നാണ് വിദഗ്ധര്‍ 

മിനസോട്ട: മുഖത്തും കണ്ണിലും മുഴകള്‍ നിറഞ്ഞ് തീറ്റ പോലുമെടുക്കാതെ അലയുന്ന മാനിന്‍റെ ചിത്രം കരളലിയിപ്പിക്കുന്നു. അമേരിക്കയിലെ മിനസോട്ടയില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍. ഫോട്ടോഗ്രാഫറും മിനസോട്ടയില്‍ നഴ്സ് കൂടിയുമായ ജൂലി കാരോവാണ് അപൂര്‍വ്വ രോഗത്തിന് അടിമയായി അലയുന്ന മാനിന്‍റെ ചിത്രം പുറത്തുവിട്ടത്.

മുഴകള്‍ വന്ന് കണ്ണുകളും മുഖവും മൂടിയ നിലയിലായാണ് മാനിനെ കണ്ടത്. ശരീരത്തിന്‍റെ പല ഭാഗങ്ങളിലും ഇത്തരം മുഴകളുണ്ട്. മനുഷ്യരില്‍ കാണുന്ന എച്ച് പി വി രോഗത്തിന് സമാനമാണ് ഈ അവസ്ഥയെന്നാണ് ജൂലി വ്യക്തമാക്കുന്നത്.

കഴുത്തിലും നെഞ്ചിലും കാലുകളിലും പൊട്ടുമെന്ന് തോന്നുന്ന നിലയിലുള്ള നിരവധി മുഴകള്‍ ചിത്രങ്ങളില്‍ കാണാം. ഈ രോഗത്തിന് ചികിത്സയുണ്ടോയെന്നും മാനിനെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോയെന്ന അന്വേഷണത്തോടെയാണ് ജൂലി ചിത്രം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.

കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ചിത്രങ്ങള്‍ വൈറലായി. തൊലിപ്പുറത്ത് കാണുന്ന കാന്‍സറിന്‍റെ വകഭേദമായ ഫൈബ്രോമാറ്റോസിസിന് മാന്‍ ഇരയാണെന്നാണ് ചിത്രങ്ങള്‍ പരിശോധിച്ച വിദഗ്ധര്‍ പറയുന്നത്.

click me!