നാട്ടുകാര്‍ക്കൊപ്പം ഇറങ്ങി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന 'ലേഡി സിങ്കം'; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

By Web TeamFirst Published Aug 7, 2019, 7:24 PM IST
Highlights

മരങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ നാട്ടുകാര്‍ക്കൊപ്പം ഇറങ്ങി രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വനിതാപൊലീസ് ഉദ്യോഗസ്ഥ

ലക്നൗ: കനത്ത മഴയില്‍ കടപുഴകി വീണ മരങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ നാട്ടുകാര്‍ക്കൊപ്പം ഇറങ്ങി രക്ഷാ പ്രവര്‍ത്തനം നടത്തുന്ന വനിതാപൊലീസ് ഉദ്യോഗസ്ഥയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. 

കനത്ത മഴയില്‍ റോഡിലിറങ്ങി രക്ഷാപ്രവര്‍ത്തനം നടത്തുന്ന ബുലന്ദ്ഷഹര്‍ കോര്‍ട്ട് വാലി നഗര്‍ ഇന്‍സ്പെക്ടറായ അരുണറായിയുടെ ചിത്രങ്ങളാണ് 
സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ഉത്തര്‍പ്രദേശ് പൊലീസാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. കനത്ത മഴയില്‍ റോഡിന് കുറുകെ വീണ മരങ്ങളുടെ ഇടയിലൂടെ ചാടിയിറങ്ങുന്നതും വാഹനങ്ങള്‍ തള്ളി നീക്കുന്നതുമാണ് ദൃശ്യങ്ങളില്‍. 

ഉത്തര്‍പ്രദേശിലെ ഥാനയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. മരങ്ങള്‍ക്കിടയില്‍ കുടുങ്ങിയ റിക്ഷകളിലെ യാത്രക്കാരെയും പൊലീസ് സംഘം നാട്ടുകാരുടെ സഹായത്തില്‍ രക്ഷപ്പെടുത്തി. പിടികിട്ടാപ്പുള്ളി ലിസ്റ്റില്‍പ്പെട്ട ഗുണ്ടയെ പിന്തുടര്‍ന്ന് പിടിച്ച് നേരത്തെയും അരുണ റായി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. തോക്കും കൂളിംഗ് ഗ്ലാസും ധരിച്ചുള്ള ഇവരുടെ ചിത്രങ്ങളും വൈറലായിരുന്നു. ലേഡി സിങ്കമെന്നാണ് അരുണയെ സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്. 
 

click me!