
തങ്ങളുടെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഇബുള്‍ജെറ്റ് സഹോദരന്മാര്‍. ലിബിനാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആഗ്രഹം പങ്കുവെച്ചത്. താല്‍പര്യമുള്ളവര്‍ ഇമെയിലില്‍ ബന്ധപ്പെടണമെന്നും പോസ്റ്റില്‍ പറയുന്നു. നിരവധി പേരാണ് പോസ്റ്റിനോട് പ്രതികരിച്ച് കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
സമീപകാലത്ത് ഏറെ വിവാദമുണ്ടാക്കിയവരാണ് വ്‌ലോഗര്‍മാരായ ഇബുള്‍ജെറ്റ് സഹോദരന്മാര്‍. ഇവരുടെ കാരവനായ നെപ്പോളിയന്റെ രൂപമാറ്റത്തോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. അനധികൃതമായാണ് ഇവര്‍ വാഹനത്തിന് രൂപമാറ്റം വരുത്തിയതെന്നും പിഴയടക്കണമെന്നും എംവിഡി അറിയിച്ചു. എന്നാല്‍ പിഴ അടക്കാത്തതോടെ പ്രശ്‌നമായി. പിന്നീട് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഇവരുടെ ആരാധകര്‍ പ്രതിഷേധവുമായി ഓണ്‍ലൈനില്‍ എത്തുകയും ഏറെ ചര്‍ച്ചയാകുകയും ചെയ്തിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam