
താനെ: ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിക്കാതെ പുറത്തിറങ്ങുന്നവരെ ആരതിയുഴിഞ്ഞ് സ്വീകരിക്കുകയാണ് താനെ പൊലീസ്. ലോക്ക് ഡൗൺ ലംഘിച്ച് പ്രഭാതസവാരിക്കിറങ്ങിയവർക്ക് മുന്നിലാണ് ആരതിയുമായി പൊലീസ് എത്തിയത്. നാണിപ്പിച്ച് ബോധവത്കരിക്കുക എന്ന വ്യത്യസ്ത നയമാണ് പൊലീസ് നിയമലംഘകർക്കെതിരെ സ്വീകരിച്ചിരിക്കുന്നത്. വനിതാ ഉദ്യോഗസ്ഥ മാസ്ക് ധരിച്ച്, ഓരോരുത്തരുടെയും സമീപം എത്തി ആരതിയുഴിയുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. ഒപ്പം മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ കൈയടിച്ച് പാടുകയും ചെയ്യുന്നുണ്ട്. കൊവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ.
എഎൻഐയാണ് ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 82000 പേരാണ് ഇതുവരെ വീഡിയോ കണ്ടിരിക്കുന്നത്. 4000 ലൈക്കും ലഭിച്ചിട്ടുണ്ട്. വളരെ വ്യത്യസ്തമായ നടപടി എന്നാണ് മിക്ക ട്വിറ്റർ ഉപഭോക്താക്കളും വീഡിയോയ്ക്ക് പ്രതികരണമറിയിച്ചിരിക്കുന്നത്. മെയ് 3 വരെ രാജ്യത്ത് കർശനമായ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. നിയമങ്ങൾ ലംഘിച്ച് ജനങ്ങൾ പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശം നൽകിയിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam