അണ്ണാനൊപ്പം ഓടി മരത്തിൽ കയറി, മുകളിൽ കുടുങ്ങി നായ; ഒടുവിൽ സംഭവിച്ചത്...

Published : Jan 21, 2023, 01:15 PM ISTUpdated : Jan 21, 2023, 01:52 PM IST
അണ്ണാനൊപ്പം ഓടി മരത്തിൽ കയറി, മുകളിൽ കുടുങ്ങി നായ; ഒടുവിൽ സംഭവിച്ചത്...

Synopsis

 കാൾഡ്വെൽ ഫയർ ഡിപ്പാർട്ട്മെന്റ് ആണ് മരത്തിന് മുകളിൽ കുടുങ്ങിയ നായയുടെ ചിത്രം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. 

ഐഡാഹോ: വീടിന്റെ പരിസരത്ത് വരുന്ന അണ്ണാനെയും ചെറിയ ജീവികളെയും ഓടിച്ചുവിടുക എന്നത് വളർത്തുനായ്ക്കളുടെ ശീലമാണ്. എന്നാൽ അണ്ണാനെ ഓടിച്ചു മരത്തിൽ കയറ്റി അമളി സംഭവിച്ച നായ് ആണ് ഇപ്പോൽ സോഷ്യൽ മീഡിയയെ ചിരിപ്പിച്ച വൈറലായിക്കൊണ്ടിരിക്കുന്നത്. അമേരിക്കയിലെ ഐഡാഹോയിലാണ് സംഭവം. അണ്ണാനൊപ്പം ഓടി മരത്തിൽ കയറിയതാണ് നായ. അവിടെ കുടുങ്ങിപ്പോയി. ഒടുവിൽ അ​ഗ്നിശമന സേന എത്തിയാണ് നായയെ താഴെയിറക്കിയത്. കാൾഡ്വെൽ ഫയർ ഡിപ്പാർട്ട്മെന്റ് ആണ് മരത്തിന് മുകളിൽ കുടുങ്ങിയ നായയുടെ ചിത്രം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. 

മരത്തിന്റെ ഏറ്റവും മുകളിലായി ശിഖരങ്ങൾക്ക് ഇടയിൽ നായ ഇരിക്കുന്നത് ഇവർ പങ്കുവെച്ച ദൃശ്യങ്ങളിൽ വ്യക്തമാണ്. ഏണി ഉപയോ​ഗിച്ച് മുകളിലെത്തിയ അ​ഗ്നിശമന സേന ഉദ്യോ​ഗസ്ഥർ നായയെ സുരക്ഷിതമായി താഴെയിറക്കി. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് നായയെ സുരക്ഷിതമായി താഴെയെത്തിച്ചത്. അടുത്ത തവണ അണ്ണാനെ പിന്നാലെ പോകാൻ ഉത്സാഹം കാണിക്കുമെന്ന് തോന്നുന്നില്ല. ഫോട്ടോയ്ക്കൊപ്പമുള്ള ക്യാപ്ഷനിൽ പറയുന്നു.  വീട്ടുമുറ്റത്ത് കളിച്ചു നടന്ന അണ്ണാനെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു നായ എന്ന് ഉടമ പറയുന്നു.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി
വിദ്യാര്‍ത്ഥികൾ ഇത് കണ്ടാൽ പിന്നെ വിടില്ല! കണക്കിലെ ചോദ്യത്തിന് എഐ ടൂൾ നൽകിയ ഉത്തരം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ