വളര്‍ത്തുനായയുടെ കുസൃതി; അഗ്നിക്കിരയായി ആഡംബര ഭവനം

Published : Dec 03, 2019, 11:29 PM IST
വളര്‍ത്തുനായയുടെ കുസൃതി; അഗ്നിക്കിരയായി ആഡംബര ഭവനം

Synopsis

ഓവനിലുണ്ടായിരുന്ന ബ്രഡിന് തീപിടിച്ചതോടെയാണ് അടുക്കളയിലേക്കും തീപടര്‍ന്നത്. വീട്ടുടമസ്ഥന്‍ മൊബൈലില്‍ അഗ്നിബാധയുടെ അലാറാം ലഭിച്ചതിനൊപ്പം അഗ്നിശമന സേനക്ക് സന്ദേശം പോയതുകൊണ്ട് വന്‍ദുരന്തമാണ് ഒഴിവായത്. 

എസെക്സ്(ലണ്ടന്‍): വളര്‍ത്തുനായയുടെ കുസൃതിയില്‍ ആഡംബര ഭവനം കത്തിനശിച്ചു. ലണ്ടനിലെ എസക്സിലാണ് സംഭവം. വീട്ടുടമസ്ഥന്‍ പുറത്ത് പോയ സമയത്താണ് ഹസ്കി ഇനത്തില്‍ പെടുന്ന വളര്‍ത്തുനായ അടുക്കളയില്‍ കയറിയത്. അടുക്കളയില്‍ ഓടിക്കളിക്കുന്നതിന് ഇടയില്‍ മൈക്രോവേവ് ഓണാവുകയായിരുന്നു. 

ഓവനിലുണ്ടായിരുന്ന ബ്രഡിന് തീപിടിച്ചതോടെയാണ് അടുക്കളയിലേക്കും തീപടര്‍ന്നത്. വീട്ടുടമസ്ഥന്‍ മൊബൈലില്‍ അഗ്നിബാധയുടെ അലാറാം ലഭിച്ചതിനൊപ്പം അഗ്നിശമന സേനക്ക് സന്ദേശം പോയതുകൊണ്ട് വന്‍ദുരന്തമാണ് ഒഴിവായത്. എസക്സിലെ കിങ്സമെന്‍ റോഡിലെ വീട്ടിലാണ് സംഭവം. 

കൃത്യസമയത്തെ അഗ്നശമന സേനയുടെ ഇടപെടലിനെ തുടര്‍ന്ന് സമീപത്തെ മറ്റ് വീടുകളിലേക്ക് തീ പടരുന്നത് ഒഴിവാക്കാന്‍ സാധിച്ചത്. മൈക്രോവേവ് ഉപയോഗിക്കാത്ത സമയങ്ങളില്‍ ഭക്ഷണം സൂക്ഷിക്കാന്‍ ഉപയോഗിക്കരുതെന്ന് അഗ്നിശമനസേന മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം വീടിന് തീപിടിച്ചതോടെ നായ അടുക്കളവാതിലിലൂടെ ചാടി പുറത്തെത്തിയിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ
"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി