
ഒരു പ്ലേറ്റ് ദോശയ്ക്ക് എത്ര രൂപയാകും? ചോദ്യം ഒന്ന് മാറ്റിപ്പിടിക്കാം... ഒരു പ്ലേറ്റ് ദോശയ്ക്ക് എത്ര രൂപ വരെ നൽകാൻ നിങ്ങള്‍ തയാറാകും? 100, 150, 200 വരെയൊക്കെ പോകുന്ന ഉത്തരങ്ങള്‍ മനസില്‍ വന്നേക്കാം. എന്നാല്‍, ഒരു പ്ലേറ്റ് ദോശ കഴിക്കാൻ 600 രൂപ മുടക്കുന്നത് ചിന്തിക്കാൻ സാധിക്കുന്നുണ്ടോ. എന്നാല്‍, സംഭവം സത്യമാണ്. മുംബൈ വിമാനത്താവളത്തില്‍ ഒരു പ്ലേറ്റ് ദോശ കഴിക്കണമെങ്കില്‍ 600 രൂപ കൊടുക്കേണ്ടി വരും. ഷെഫ് ഡോൺ ഇന്ത്യ എന്ന ഇൻസ്റ്റഗ്രാം യൂസര്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുന്നത്.
ലളിതവും താങ്ങാനാവുന്ന വിലയും കൊണ്ട് രാജ്യത്തുടനീളം ആളുകളെ ഇഷ്ട ഭക്ഷണമായി മാറിയ പ്രധാന ദക്ഷിണേന്ത്യൻ വിഭവമായ ദോശ തയ്യാറാക്കുന്ന പാചകക്കാരനെ വീഡിയോ കാണാം. എന്നാല്‍, ഇതിന് ശേഷം നേരെ ക്യാമറ പോകുന്നത് ദോശകളുടെ വില പ്രദര്‍ശിപ്പിച്ചിട്ടുള്ള ബോര്‍ഡിലേക്കാണ്. ബട്ടര്‍ മില്‍ക്കിനൊപ്പം മസാല ദോശയോ നെയ്റോസ്റ്റോ കഴിക്കണമെങ്കില്‍ 600 രൂപ കൊടുക്കണം.
ബട്ടല്‍ മില്‍ക്ക് മാറി ലസ്സിയോ ഫിൽട്ടര്‍ കോഫിയോ ആയാല്‍ 620 രൂപയാകും നിരക്ക്. മുംബൈ എയർപോർട്ടിൽ ദോശയേക്കാൾ വില കുറവ് സ്വര്‍ണത്തിന് എന്ന ക്യപ്ഷനോടെയാണ് ഷെഫ് ഡോൺ ഇന്ത്യ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. വീഡിയോ അതിവേഗം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തു.
ബസിൽ നിന്നിറങ്ങി കാർ യാത്രക്കാരനെ തല്ലി ക്ലീനർ; വീഡിയോ പുറത്ത്, പിന്നാലെ പൊലീസ് കസ്റ്റഡിയിൽ
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam