
ബിലാസ്പൂര്‍: കുത്തിയൊലിച്ചൊഴുകുന്ന ഡാമിലേക്ക് ചാടിയയാളെ അതിസാഹികമായി രക്ഷിക്കുന്ന വീഡിയോയാണ ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാകുന്നത്. ഡാമിലൂടെ കുത്തിയൊലിച്ചൊഴുകുന്ന വെള്ളത്തിനോടുചേര്‍ന്നുള്ള മരത്തില്‍ പിടിച്ച് 16 മണിക്കൂറാണ് ഇയാള്‍ രക്ഷാപ്രവര്‍ത്തകരെ കാത്തിരുന്നത്. ഒടുവില്‍ ഇന്ത്യന്‍ വ്യോമസേനയുടെ രക്ഷാപ്രവര്‍ത്തകരെത്തി ഇയാളെ എയര്‍ലിഫ്റ്റിംഗ് വഴിയാണ് രക്ഷപ്പെടുത്തിയത്.
ഞായറാഴ്ച വൈകീട്ടാണ് 34കാരനായ ഇയാള്‍ പാലത്തില്‍ നിന്ന് താഴേക്ക് ചാടുന്നത്. നീന്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നിരവധി പേര്‍ നോക്കി നില്‍ക്കെയായിരുന്നു ഇയാള്‍ ഡാമിലേക്ക്് ചാടിയത്. ജിതേന്ദ്ര കശ്യപ് എന്നയാളാണ് ചാടിയതെന്ന് പിന്നീട് വ്യക്തമായി. ചത്തീസ്ഗഡിലെ ബിലാസ്പൂരിലെ ഖുട്ടാഘട്ട് ഡാമിലാണ് സംഭവം.
മഴ ശക്തമായതോടെ സംസ്ഥാനത്തും സമീപപ്രദേശങ്ങളിലും നദികളില്‍ വെള്ളത്തിന്റെ അളവ് കൂടുതലാണ്. ശബരി നദി നിറഞ്ഞൊഴുകുകയാണ്. ഗോദാവരി നദിക്കുസമീപം ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ ചത്തീസ്ഗഡ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ശനിയാഴ്ച അറിയിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam