'വീണാലും തളരില്ല', ഒടുവില്‍ ചെരുപ്പ് എടുത്ത് നല്‍കി താറാവ്; വൈറല്‍ വീഡിയോ

Published : Aug 26, 2019, 11:32 AM ISTUpdated : Aug 26, 2019, 02:42 PM IST
'വീണാലും തളരില്ല', ഒടുവില്‍ ചെരുപ്പ് എടുത്ത് നല്‍കി താറാവ്; വൈറല്‍ വീഡിയോ

Synopsis

താഴ്ചയിലേക്ക് വീണുപോയ ചെരുപ്പ് അതിന്‍റെ ഉടമസ്ഥനായ കുട്ടിക്ക് എടുത്ത് നല്‍കുകയാണ് താറാവ്. 

നിര്‍ണായക ഘട്ടങ്ങളില്‍ ആരാണ് നമുക്ക് സഹായത്തിനെത്തുകയെന്ന് പറയാന്‍ കഴിയില്ല. പലപ്പോഴും നാം ഒരിക്കലും പ്രതീക്ഷിക്കാത്തവരാവും സഹായഹസ്തവുമായി എത്തുക. അത്തരത്തിലൊരു ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. താറാവും ഒരാണ്‍കുട്ടിയുമാണ് ദൃശ്യങ്ങളില്‍. താഴ്ചയിലേക്ക് വീണുപോയ ചെരുപ്പ് അതിന്‍റെ ഉടമസ്ഥനായ കുട്ടിക്ക് എടുത്ത് നല്‍കുകയാണ് താറാവ്. 

ചെരുപ്പ് വീണുപോയതിന്‍റെ വിഷമത്തില്‍ ഇരിക്കുന്ന കുട്ടിയാണ് ദൃശ്യങ്ങളുടെ തുടക്കത്തില്‍. ഇത് കാണുന്ന താറാവ് തന്‍റെ കൊക്കില്‍ ചെരുപ്പ് കുട്ടിക്ക് നല്‍കാന്‍ ശ്രമിക്കുന്നു. തെന്നിയും മറ്റും പല പ്രാവശ്യം ചെരുപ്പ് കൊക്കില്‍ നിന്നും താഴെ വീണു പോയെങ്കിലും പിന്മാറാന്‍ താറാവ് ഒരുക്കമായിരുന്നില്ല. ആദ്യത്തെ രണ്ട് ഉദ്യമവും പരാജയപ്പെട്ടതിന് ശേഷമാണ് കുട്ടിക്ക് ചെരിപ്പ് നല്‍കാന്‍ താറാവിന് കഴിയുന്നത്. മൈല അഗ്വൈല എന്ന ഫേസ്ബുക്ക് അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. 

വീഡിയോ 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ
'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ