
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് സോഷ്യല്‍ മീഡിയയെ ആകര്‍ഷിക്കാനുള്ള പ്രതിഷേധ പരിപാടികളുമായി ഡിവൈഎഫ്ഐ രംഗത്ത്. ഓരോ വര്‍ഷവും രണ്ട് കോടി തൊഴിലുകള്‍ തരാമെന്ന് പറഞ്ഞ് പറ്റിച്ച പ്രധാനമന്ത്രിയോട് ട്രോളുകളിലൂടെ ചോദ്യങ്ങള്‍ ഉന്നയിക്കാനാണ് ഡിവൈഎഫ്ഐ ആവശ്യപ്പെടുന്നത്
മാര്‍ച്ച് മാസം ഏഴാം തിയതി മുതല്‍ 20 ാം തിയതി വരെ നീണ്ടുനില്‍ക്കുന്ന ട്രോള്‍ മത്സരവും ഡിവൈഎഫ്ഐ സംഘടിപ്പിച്ചിട്ടുണ്ട്. ആകര്‍ഷവും വ്യത്യസ്തവുമായ ട്രോളുകള്‍ക്ക് സമ്മാനമുണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി എ എ റഹീം വ്യക്തമാക്കിയിട്ടുണ്ട്.
റഹീമിന്‍റെ കുറിപ്പ് പൂര്‍ണരൂപത്തില്‍
ട്രോളന്മാരെ ഇതിലെ ഇതിലെ..
വർഷം രണ്ടു കോടി തൊഴിലുകൾ നൽകാമെന്ന് പറഞ്ഞു പറ്റിച്ചു രണ്ടു നേരത്തെ അന്നം മുട്ടിച്ചു യുവജന വഞ്ചന നടത്തി യുവാക്കളുടെ ഭാവി പ്രതീക്ഷകളെ ട്രോളി രസിച്ച മോഡിജിയോട് നമുക്ക് ട്രോളുകളിലൂടെ തന്നെ മറുപടി ചോദിക്കാം.
MODI JI WHERE IS MY JOB?
നിങ്ങളുടെ പ്രതിഷേധം വിഷയത്തിലൂന്നിയ ആകർഷകവും വ്യത്യസ്തവുമായ ട്രോളും ട്രോൾ വീഡിയോകളുമാക്കി ഞങ്ങൾക്കയക്കൂ. സമ്മാനവും കരസ്ഥമാക്കാം.
യുവജന വഞ്ചനക്കെതിരെയുള്ള പ്രതിഷേധം സർഗ്ഗാത്മകമാവട്ടെ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam