
ആലപ്പുഴ: ഏഴു മാസം പ്രായമുള്ള കുഞ്ഞുമായി ലോട്ടറി കച്ചവടത്തിനെത്തുന്ന ഗീതു എന്ന യുവതിയുടെ ജീവിതം സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ആലപ്പുഴയിലെ ചേർത്തല–തണ്ണീർമുക്കം റോഡിൽ കാളികുളം ജംക്‌ഷനു പടിഞ്ഞാറെ റോഡരികിൽ ഏഴു മാസം പ്രായമുള്ള കുഞ്ഞുമായി ലോട്ടറി കച്ചവടത്തിനെത്തുന്ന ഗീതു ആദ്യം പ്രത്യേക്ഷപ്പെട്ടത് പ്രദേശികമായ എഫ്ബി പേജുകളിലാണ്. ഇപ്പോള്‍ ഇതാ റോഡരികില്‍ കൈക്കുഞ്ഞുമായി ലോട്ടറി വില്‍പ്പന നടത്തിയ ഗീതുവിന്‍റെ ദുരിതമറിഞ്ഞ് സഹായവുമായെത്തിയിരിക്കുകയാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ എസ് സുഹാസ്.
ലോട്ടറി ഷെഡ്ഡിന്റെ ഓരത്തുള്ള മരത്തണലിലെ തൊട്ടിലിൽ മകന്‍ അഭിരാജിനെ കിടത്തി, ചുട്ടുപൊള്ളുന്ന വെയിലിൽ പ്രതീക്ഷകളോടെ ഭാഗ്യാന്വേഷികളെ കാത്തിരിക്കുന്ന ഭിന്നശേഷിക്കാരിയ ഗീതുവിന്റെ ജീവിതം കണ്ണുനനയിക്കുന്നതായിരുന്നു. ഈ ദുരിതത്തിന് ആശ്വസം നല്‍കി വനിതാ ദിനത്തില്‍കളക്ടറുടെ പ്രഖ്യാപനം.
ഗീതുവിനെ നേരിൽ കണ്ട കലക്ടർ, വീടു നിർമിക്കാൻ ഭൂമി കണ്ടെത്താനായി തഹസിൽദാറെ ചുമതലപ്പെടുത്തുകയും ചെയ്തു. ഭൂമി കണ്ടെത്തിയാൽ വീടു നിർമിക്കാനായി ഏതെങ്കിലും സന്നദ്ധ സംഘടനകളുടെ സഹായം നൽകാമെന്നും അറിയിച്ചു. ‘എന്റെ വനിതാ ദിനം ഇങ്ങനെ ആയിരുന്നു’ എന്നു തുടങ്ങുന്ന കുറിപ്പ് ആലപ്പുഴ ജില്ലാ കലക്ടറുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് എസ്.സുഹാസ് ഇക്കാര്യങ്ങൾ അറിയിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam