കെട്ടിടത്തിന് മുകളില്‍ കുടുങ്ങിപ്പോയ പൂച്ചയ്ക്ക് രക്ഷകനായി വൃദ്ധന്‍

Published : Jan 02, 2020, 04:58 PM IST
കെട്ടിടത്തിന് മുകളില്‍ കുടുങ്ങിപ്പോയ പൂച്ചയ്ക്ക് രക്ഷകനായി വൃദ്ധന്‍

Synopsis

ആരുടെയും മനസ്സിനെ ആര്‍ദ്രമാക്കുന്ന ഈ കാഴ്ച ക്യാമറയില്‍ പകര്‍ത്തിയവര്‍ ഇത് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തു...

കെട്ടിടത്തിന് മുകളില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിക്കുന്ന വൃദ്ധന്‍റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഷീറ്റുകൊണ്ട് മേല്‍ക്കൂര പണിത ഒരു ചെറിയ കെട്ടിടത്തിന് മുകളിലാണ് പൂച്ചക്കുഞ്ഞ് കുടുങ്ങിപ്പോയത്. ഇറങ്ങാന്‍ വഴിയില്ലാതെ കഷ്ടപ്പെടുന്ന പൂച്ചക്കുട്ടിയെ കസേര നീട്ടിയാണ് വൃദ്ധന്‍ സഹായിച്ചത്. 

ആരുടെയും മനസ്സിനെ ആര്‍ദ്രമാക്കുന്ന ഈ കാഴ്ച ക്യാമറയില്‍ പകര്‍ത്തിയവര്‍ ഇത് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ഇതോടെ ആയിരക്കണക്കിന് പേരാണ് ഈ വൃദ്ധന്‍റെ നല്ലമനസ്സിനെ അഭിനന്ദിച്ചും നന്ദിപറഞ്ഞും രംഗത്തെത്തുന്നത്. ഇതുവരെ 11 ലക്ഷം പേര്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു. 23000 പേര്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. നൂറുകണക്കിന് കമന്‍റുകളും ലഭിച്ചിട്ടുണ്ട് ഈ വീഡിയോക്ക്. അലീസ് ഡയറി എന്ന പേജിലൂടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജീവനേക്കാൾ വിലകൊടുത്ത മറ്റൊന്ന്, നെഞ്ചിൽ തീയെരിഞ്ഞു, പ്രളയജലത്തിൽ മാതാപിതാക്കളെ തേടി ഒരു ടയര്‍ ട്യൂബിൽ യുവാവ് നീന്തിയത് 3 മണിക്കൂര്‍
ലക്ഷങ്ങൾ വരുമാനമുള്ള മെറ്റയിലെ ജോലി ഉപേക്ഷിച്ചു, 18 വർഷത്തെ യുഎസ് ജീവിതം മതിയാക്കി ഇന്ത്യയിലേക്ക്; കാരണം പറയുന്ന എൻജിനീയറുടെ കുറിപ്പ് വൈറൽ