
റിയോഡിജനീറോ : അശ്ലീല ആംഗ്യം കാണിച്ചയാളെ ഓടിച്ചിട്ട് തല്ലി യുവതി. യുവാവിന് കണക്കിന് തല്ല് കിട്ടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. എന്നാല്‍ തല്ലിയ യുവതി സാധാരണക്കാരിയല്ലെന്നതാണ് ഇതിലെ പ്രധാനകാര്യം. ബ്രസീലിലെ വനിതാ റസലിംഗ് താരമായ ജോസീ വിറീയയും. നീന്തല്‍വസ്ത്രത്തിന്‍റെ ഷൂട്ടിംഗിനായി അല്പവസ്ത്രധാരിയായി നില്‍ക്കുന്ന വിറീനയ്ക്ക് നേരെ ആശ്ലീല ആംഗ്യവുമായി യുവാവ് എത്തുകയായിരുന്നു.
ഷൂട്ടിംഗ് യൂണിറ്റ് കുറച്ചകലെയായിരുന്നതിനാല്‍ വിറീയയും ഒറ്റയ്ക്കാണെന്നാണ് യുവാവ് കരുതിയത്. കമന്റുകളുമായി അയാള്‍ വീറിയയ്ക്ക് പിന്നാലെയെത്തി. പ്രതികരിക്കുന്നില്ലെന്ന് കണ്ടതോടെ വിറീയയുടെ മുന്നില്‍ നിന്ന് സ്വയംഭോഗംചെയ്യാന്‍ തുടങ്ങി. ഇതോടെ ക്ഷമ നശിച്ച വിറീയ യുവാവിനെ നന്നായി പെരുമാറുകയായിരുന്നു.
ഇടിയും ചവിട്ടും കൊണ്ട് അവസാനം ബോധംകെട്ടു. ബോധം വീണതോടെ രക്ഷപ്പെടാനായി യുവാവിന്‍റെ ശ്രമം. എന്നാല്‍ പൊലീസ് എത്തുന്നതുവരെ വിറീയ അയാളെ പിടിച്ചുവെച്ചു.
ഷൂട്ടിംഗിനായി ഓണാക്കിയ ക്യാമറയില്‍ യുവാവിന്റെ വീരകൃത്യങ്ങള്‍ മുഴുവന്‍ പതിഞ്ഞിരുന്നു. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വിറീയയ്ക്ക് അഭിനന്ദനവുമായി നൂറുകണക്കിനുപേരാണ് രംഗത്തെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam