സഞ്ചാരികള്‍ നോക്കിനില്‍ക്കെ പെണ്‍കടുവയെ ആണ്‍കടുവ കൊന്നു; വീഡിയോ കാണാം

Published : Jan 03, 2020, 12:51 PM IST
സഞ്ചാരികള്‍ നോക്കിനില്‍ക്കെ പെണ്‍കടുവയെ ആണ്‍കടുവ കൊന്നു; വീഡിയോ കാണാം

Synopsis

പെണ്‍കടുവയെ ആണ്‍കടുവ കൊലപ്പെടുത്തുന്നത് അപൂര്‍വ സംഭവാണെന്നും സജ്ജന്‍ഗഢില്‍ ആദ്യ സംഭവമാണെന്നും അധികൃതര്‍ പറഞ്ഞു.

ഉദയ്പൂര്‍: ഉദയ്പൂരിലെ സജ്ജന്‍ഗഢ് സുവോളജിക്കല്‍ പാര്‍ക്കില്‍ സഞ്ചാരികള്‍ നോക്കിനില്‍ക്കെ പെണ്‍കടുവയെ ആണ്‍കടുവ കൊലപ്പെടുത്തി. സുവോളജിക്കല്‍ പാര്‍ക്കിലെ പ്രധാന ആകര്‍ഷണമായ 13 വയസ്സുകാരി ദാമിനിയാണ് ചത്തത്.  കുമാര്‍ എന്ന ആണ്‍കടുവയാണ് പെണ്‍കടുവയെ ആക്രമിച്ച് കൊന്നത്. പെണ്‍കടുവക്കെതിരെ നേരത്തെയും ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ വെവ്വേറെ കൂട്ടിലായിരുന്നു താമസിപ്പിച്ചത്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. 

എന്നാല്‍ പെണ്‍കടുവയുടെ കൂട്ടിലേക്ക് കയറിയ ആണ്‍കടുവ ആക്രമിക്കുകയായിരുന്നു. ശക്തനായ ആണ്‍കടുവ മിനിറ്റുകള്‍ക്കുള്ളില്‍ പെണ്‍കടുവയുടെ കഥ കഴിച്ചു. പെണ്‍കടുവയെ ആണ്‍കടുവ കൊലപ്പെടുത്തുന്നത് അപൂര്‍വ സംഭവാണെന്നും സജ്ജന്‍ഗഢില്‍ ആദ്യ സംഭവമാണെന്നും അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ കെയര്‍ടേക്കര്‍മാര്‍ക്കെതിരെ നടപടിയുണ്ടായേക്കും. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അടുക്കള ജോലിക്കിടെ വിളിച്ചിറക്കി വീട്ടുടമയുടെ സർപ്രൈസ്, സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ച് കരഞ്ഞ് വീട്ടുജോലിക്കാരി, 28 ലക്ഷത്തിലധികം കാഴ്ചക്കാര്‍
പുലിവാൽ കല്യാണത്തിലെ പ്രശസ്ത രം​ഗത്തിന്റെ ഒറിജിനൽ സംഭവം, താലികെട്ടിന് ഒരുങ്ങിയ വധുവിന്റെ മുന്നിൽ രണ്ട് വരന്മാർ, പിന്നാലെ സംഘർഷം