പീലി വീശി മരക്കൊമ്പിലേക്ക് പറന്നുകയറി മയിൽ; അപൂർവ വീഡിയോ ഏറ്റെടുത്ത് ട്വിറ്റർ ലോകം

By Web TeamFirst Published May 4, 2020, 7:58 PM IST
Highlights

ആൺമയിലുകളാണ് പീലി വിടർത്തി മനോഹരമായി പറക്കാറുള്ളത്. നീണ്ട തൂവലുകൾ ഉള്ളത് കാരണം ഇവയ്ക്ക് അധികദൂരം പറക്കാനും സാധിക്കില്ല.

മൂഹമാധ്യമങ്ങൾ വ്യാപകമായതോടെ കൗതുകകരവും രസകരവുമായ നിരവധി വീഡിയോകളാണ് ഓരോ ദിവസവും പ്രത്യക്ഷപ്പെടുന്നത്. അത്തരത്തിൽ പീലി വീശി മരക്കൊമ്പിലേക്ക് പറക്കുന്ന മയിലിന്റെ അപൂർവ വീഡിയോയാണ് ഇപ്പോൾ ട്വിറ്ററിൽ വൈറലാകുന്നത്. പ്രൊഫഷണൽ വന്യജീവി ഫോട്ടോഗ്രാഫർ ഹർഷ നരസിംഹമൂർത്തി പകർത്തിയ സ്ലോ മോഷൻ വീഡിയോ സുശാന്ത നന്ദയാണ് ഷെയ‍ർ ചെയ്തത്.

രാജസ്ഥാനിലെ രൺതമ്പോർ ദേശീയ ഉദ്യാനത്തിൽ നിന്നുള്ളതാണ് ഈ അപൂർവ വീഡിയോ. ആൺമയിലുകളാണ് പീലി വിടർത്തി മനോഹരമായി പറക്കാറുള്ളത്. നീണ്ട തൂവലുകൾ ഉള്ളത് കാരണം ഇവയ്ക്ക് അധികദൂരം പറക്കാനും സാധിക്കില്ല. ചെറിയ ദൂരം മാത്രം ഇങ്ങലെ പീലി വീശി പറക്കുന്നതിനാൽ വീഡിയോ കിട്ടാനും പ്രയാസമാണ്. രണ്ട് മയിലുകളാണ് വീഡിയോയിൽ ഉള്ളത്. ഇവയിൽ ഒന്ന് മരക്കൊമ്പിലേക്ക് പറക്കുന്നത് വീഡിയോയിൽ കാണാം.

സുശാന്ത് നന്ദ ഷെയർ ചെയ്തതോടെ വീഡിയോ ട്വിറ്ററിൽ വൈറലായി കഴിഞ്ഞു. നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്യുകയും ഫോട്ടോഗ്രാഫറെ അഭിന്ദിച്ചുെ കൊണ്ട് രം​ഗത്തെത്തുന്നത്.

This is how a peacock flies😊

The tail feathers might grow upto six feet and is more than 60% of body length. pic.twitter.com/nYo1BDGRpZ

— Susanta Nanda IFS (@susantananda3)
click me!