
കുറച്ച് ദിവസങ്ങളായി കുട്ടിപ്പട്ടാളങ്ങളാണ് സമൂഹമാധ്യമങ്ങളിൽ താരങ്ങളായി മാറിക്കൊണ്ടിരിക്കുന്നത്. ഫുട്ബോൾ വാങ്ങാൻ പണം പിരിക്കാൻ മീറ്റിംഗ് കൂടിയും ഫ്രീ കിക്ക് അടിച്ചും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയരായ കുട്ടികൾക്ക് ശേഷം വീണ്ടുമിതാ മറ്റൊരു കുട്ടിക്കൂട്ടം. വിറക് കമ്പിൽ താളമിട്ട് നാടൻപാട്ട് പാടിയാണ് ഇവരുടെ പ്രകടനം. പാട്ടിന്റെ ഭംഗി ഒട്ടും ചോർന്നു പോകാതെ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് ഈ വീഡിയോയുടെ ഏറ്റവും വലിയ പ്രത്യേകത. വേദിയിൽ പാടുന്ന അതേ ഗൗരവം തന്നെയാണ് പാട്ടുകാരന്റെ മുഖത്തുളളത്. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയ കൈയടികളോടെയാണ് ഇവരെ ഏറ്റെടുത്തിരിക്കുന്നത്.
"
ചെറിയൊരു കൈത്തോടിന്റെ കരയിലിരുന്നാണ് നാലുപേരും പാട്ടിൽ പങ്കാളികളാകുന്നത്. രണ്ട് പേരാണ് പാടുന്നത്. ഒരാൾ താളമിടുകയും മറ്റൊരാൾ ഏറ്റുപാടുകയും ചെയ്യുന്നുണ്ട്. ഫേസ്ബുക്ക് പേജ് പുറത്ത് വിട്ടിരിക്കുന്ന ഈ വീഡിയോയിൽ പാടുന്നത് അനന്തകൃഷ്ണൻ, അമർനാഥ് എന്നിവർ ചേർന്നാണെന്നും പിന്നണിയിൽ അരുണും കാശിനാഥും ആണെന്നും ക്യാപ്ഷൻ നൽകിയിട്ടുണ്ട്. കുട്ടികളെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമല്ല. അതേസമയം കുട്ടിക്കൂട്ടത്തിന്റ ഈ നാടൻപാട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ഇതിനോടകം നിരവധിപ്പേരാണ് ഈ മിടുക്കന്മാരെ പ്രശംസിച്ച് രംഗത്തെത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam