'വിജയിയായി വിമല്‍ മടങ്ങട്ടെ' : ജയിച്ചു നേടിയ കപ്പ് ഒപ്പം അടക്കി സുഹൃത്തുക്കള്‍

By Web TeamFirst Published Jul 28, 2022, 7:16 PM IST
Highlights

 വിമലിന് അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ നല്‍കിയ യാത്ര മൊഴിയാണ് സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കുന്നത്. 

സേലം: പ്രാദേശിക കബഡി (Kabaddi Death) മത്സരത്തിനിടെ യുവതാരത്തിനുണ്ടായ ദാരുണാന്ത്യം രാജ്യത്തിന്‍റെ മുഴുവന്‍ കണ്ണുകള്‍ നനയിച്ച സംഭവമായിരുന്നു. സേലം സ്വദേശി വിമല്‍രാജ് (22) ആണ് മരിച്ചത്. കുഡല്ലൂര്‍, പന്രുതിയില്‍ നടന്ന കബഡി മത്സരത്തിനിടെയാണ് സംഭവം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സേലത്ത് (Selam) സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥിയാണ് വിമല്‍രാജ്.

ഇപ്പോള്‍ വിമലിന് അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ നല്‍കിയ യാത്ര മൊഴിയാണ് സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കുന്നത്. വിമല്‍ നേടിയ കപ്പ് അദ്ദേഹത്തിനൊപ്പം അടക്കിയാണ് സുഹൃത്തുക്കള്‍ സ്നേഹം പ്രകടിപ്പിച്ചത്. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കഴിഞ്ഞ ദിവസമാണ് വിമലിന്‍റെ അന്ത്യകര്‍മ്മങ്ങള്‍ നടന്നത്. 

ജില്ലാ അടിസ്ഥാനത്തിലുള്ള കബഡി മത്സരങ്ങില്‍ പങ്കെടുക്കുന്ന താരമാണ് വിമല്‍രാജ്. എതിര്‍ കോര്‍ട്ടിലേക്ക് റെയ്ഡിന് വന്ന വിമലിനെ താരങ്ങള്‍ കീഴ്‌പ്പെടുത്തി. എതിര്‍ ടീമിന് പോയിന്റും ലഭിച്ചു. പെട്ടന്നുതന്നെ വിമല്‍ എണീക്കാന്‍ ശ്രമിച്ചെങ്കിലും കോര്‍ട്ടില്‍ വീഴുകയായിരുന്നു. ഉടനെ പന്രുതി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

സംഭവത്തിന് പിന്നാലെ കഡംപുളിയൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞമാസം മൈസൂരില്‍ കിക്ക്‌ബോക്‌സിംഗ് താരവും ഇത്തരത്തില്‍ മരണപ്പെട്ടിരുന്നു. ബോക്‌സിംഗ് റിംഗില്‍ വച്ചാണ് 24കാരനായ നിഖില്‍ മരണപ്പെട്ടത്.

കബഡി മത്സരത്തിനിടെ യുവതാരത്തിന് ദാരുണാന്ത്യം; പൊലീസ് അന്വേഷണം ആരംഭിച്ചു

ഫുട്‌ബോള്‍ കളിക്കിടെ പ്രവാസി മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

റിഷഭ് പന്തിന്റെ ഇന്‍സ്റ്റഗ്രാം ലൈവില്‍ ധോണിയും രോഹിതും ഒരുമിച്ചു- വൈറല്‍ വീഡിയോ

ട്രിനിഡാഡ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കുട്ടിക്കളി അല്‍പം കൂടുതല്‍ ആര്‍ക്കാണെന്ന് ചോദിച്ചാല്‍ ഒരുപക്ഷേ റിഷഭ് പന്തിനായിരിക്കും (Rishabh Pant). വലിയ മസിലുപിടിത്തമൊന്നുമില്ലാതെ, മുഖത്തെപ്പോഴും ഒരു പുഞ്ചിരിയുമായാണ് പന്തിനെ നമ്മള്‍ കണ്ടിട്ടുള്ളത്. അങ്ങനെയിരുന്നപ്പോള്‍ പന്ത് ഇന്‍സ്റ്റഗ്രാമില്‍ ലൈവ് വന്നു. കൂടെ ഒരുപിടി ഇന്ത്യന്‍ താരങ്ങളും. അധികനേരം നിന്നില്ലെങ്കിലും എം എസ് ധോണിയും (MS Dhoni) ഈ കൂട്ടിന്റെ ഭാഗമായി. ധോണിയുടെ ഭാര്യ സാക്ഷിയും വീഡിയോയിലുണ്ടായിരുന്നു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ് പന്ത്. ഹോട്ടല്‍ മുറിയില്‍ വെറുതെയിരുന്ന് ബോറടിച്ചപ്പോഴാണ് ് ഇന്‍സ്റ്റയില്‍ ലൈവ് വന്നത്. ആദ്യം ജോയിന്‍ ചെയ്തത് സൂര്യകുമാര്‍ യാദവ് (Suryakumar Yadav). സൂര്യയുടെ മുറിയില്‍ അക്‌സര്‍ പട്ടേലുള്‍പ്പെടെയുള്ളവര്‍ ചെറിയ ആഘോഷത്തിലായിരുന്നു. പിന്നാലെ രോഹിത് ശര്‍മയും യൂസ്‌വേന്ദ്ര ചാഹലും ഇഷാന്ത് ശര്‍മയുമെത്തി.

ധോണിയെക്കൂടി കണക്ട് ചെയ്താലോന്നായി പന്ത്. ഫോണ്‍ അറ്റന്‍ഡ് ചെയ്തത് ധോണിയുടെ ഭാര്യ സാക്ഷി. ഇത്തരം കൂടിച്ചേരലുകളിലൊന്നും അധികം താല്‍പര്യമില്ലാത്തയാളാണല്ലോ ധോണി. ഒരു ഹായ് പറഞ്ഞ് ധോണി നിര്‍ത്തി. 40 മിനിറ്റ് നീണ്ടു പന്തിന്റെ കളിതമാശകള്‍.

click me!