
ബൈക്കില്‍ യാത്ര ചെയ്യുന്നയാള്‍ക്ക് കടന്നുപോകാന്‍ വഴിയില്‍നിന്ന് ഒഴിഞ്ഞുമാറി പെണ്‍സിംഹവും രണ്ട് കുട്ടികളും. രാജ്യസഭാംഗം പരിമള്‍ നത്വാനിയാണ് വീഡിയോ പങ്കുവച്ചത്. മനുഷ്യനും മൃഗവും തമ്മിലുള്ള വൈര്യത്തെക്കുറിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്ന കാലഘട്ടത്തില്‍ ആളുകള്‍ക്ക് അത്ഭുതമാവുകയാണ് വീഡിയോ. ഗിര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ളതാണ് വീഡിയോ.
പെണ്‍ സിംഹ് മണ്ണ് റോഡിലൂടെ രണ്ട് സിംഹക്കുട്ടികള്‍ക്കൊപ്പം നടന്നുവരുന്നതാണ് വീഡിയോ. കുറച്ച് സമയം കഴിയുമ്പോള്‍ ഒരു കര്‍ഷകന്‍ ബൈക്കിലൂടെ വരുന്നതും കാണാം. സിംഹത്തെ കണ്ട് കര്‍ഷകന്‍ വാഹനം നിര്‍ത്തി. സിംഹവും കുട്ടികളും രോഡില്‍ നിന്ന് ഉടന്‍ തന്നെ മാറി നടക്കുകയും കര്‍ഷകന്‍ വാഹനവുമായി പോകുകയും ചെയ്തു.
"
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam