തിരക്കേറിയ ജങ്ഷൻ, ചുറ്റും വാഹനങ്ങൾ, റോഡിന് ഒത്ത നടുവിൽ നൃത്തം, എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്ന് സോഷ്യൽ മീഡിയ

Published : Dec 24, 2023, 03:19 PM IST
തിരക്കേറിയ ജങ്ഷൻ, ചുറ്റും വാഹനങ്ങൾ, റോഡിന് ഒത്ത നടുവിൽ നൃത്തം, എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്ന് സോഷ്യൽ മീഡിയ

Synopsis

ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളുമെല്ലാം മുന്നോട്ട് പോവാന്‍ കഴിയാതെ സഡന്‍ ബ്രേക്കിട്ടു

സോഷ്യല്‍ മീഡിയയില്‍ വൈറലാവാന്‍ പലരും എന്തും ചെയ്യുന്ന കാലമാണ്. സ്വന്തം സുരക്ഷയോ മറ്റുള്ളവരുടെ സുരക്ഷയോ നോക്കാതെ റീല്‍സ് ചെയ്യുന്നവരുമുണ്ട്. അത്തരമൊരു വീഡിയോ ചിത്രീകരണ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

നല്ല തിരക്കുള്ള റോഡിന്‍റെ നടുവിലേക്ക് ഒരു പെണ്‍കുട്ടി പതിയെ നടന്നുവരുന്നു. ശേഷം കയ്യിലെ ബാഗ് റോഡിലേക്ക് വലിച്ചെറിയുന്നു. പിന്നാലെ റോഡില്‍ കിടന്ന്  പെണ്‍കുട്ടി നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഇതോടെ ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളുമെല്ലാം മുന്നോട്ട് പോവാന്‍ കഴിയാതെ സഡന്‍ ബ്രേക്കിട്ടു. ട്രാഫിക് സിഗ്നലുള്ള തിരക്കേറിയ ജങ്ഷനിലായിരുന്നു പെണ്‍കുട്ടിയുടെ ഡാന്‍സ്. 

എവിടെയാണ് ഈ വീഡിയോ ചിത്രീകരിച്ചതെന്നും ആരാണ് വീഡിയോയിലുള്ളതെന്നും വ്യക്തമല്ല. 23 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഇതിനകം മില്യണ്‍ കണക്കിനാളുകള്‍ കണ്ടുകഴിഞ്ഞു. വീഡിയോയ്ക്ക് താഴെ രൂക്ഷവിമര്‍ശനങ്ങളുമുണ്ട്. ഇത് എന്തുതരം മതിഭ്രമമാണെന്നാണ് ഒരാളുടെ ചോദ്യം. തിരക്കേറിയ റോഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, ട്രെയിനുകൾ, ബസുകൾ എന്നിങ്ങനെ പൊതുസ്ഥലങ്ങളിൽ ശല്യമുണ്ടാക്കുന്ന, ചിലപ്പോൾ നിരപരാധികളുടെ ജീവൻ പോലും അപകടത്തിലാക്കുന്നവരെ ശിക്ഷിക്കണം എന്നാണ് ഒരാളുടെ അഭിപ്രായം. 

പെരുമഴയത്ത് ചുവന്ന വസ്ത്രത്തില്‍ നടുറോഡില്‍ യുവതിയുടെ യോഗാഭ്യാസം; പിന്നാലെ കിട്ടിയത് എട്ടിന്‍റെ പണി!

ഈ മണ്ടത്തരത്തിനും ഗതാഗത തടസ്സത്തിനും പിഴ ചുമത്താൻ നിയമം ഉണ്ടാകണമെന്ന് മറ്റൊരാള്‍ ആവശ്യപ്പെട്ടു. ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിലൂടെ അവർക്ക് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല,  ഒരു റീലിനായി ആളുകൾ അവരുടെ ജീവന്‍ അപകടത്തിലാക്കുന്നു എന്നെല്ലാമാണ് മറ്റ് കമന്‍റുകള്‍. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി
വിദ്യാര്‍ത്ഥികൾ ഇത് കണ്ടാൽ പിന്നെ വിടില്ല! കണക്കിലെ ചോദ്യത്തിന് എഐ ടൂൾ നൽകിയ ഉത്തരം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ