
മാള: കുതിരപ്പുറത്ത് സ്കൂളില്‍ പോകുന്ന ഒരു വിദ്യാര്‍ത്ഥിനി അതാണ് അടുത്തിടെ ടിക്ടോക് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ വൈറലായത്. മാള ഹോളിഗ്രേഡ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സി.എ കൃഷ്ണയാണ് ഈ കുതിര സവാരിക്കാരി. നാരായണത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരി അജയ് കാലിന്ദിയുടെ മകളാണ് കൃഷ്ണ.
കൃഷ്ണയുടെ വീട്ടില്‍ രണ്ട് കുതിരകളുണ്ട്. കുതിര സവാരിയോടുള്ള കമ്പം കൊണ്ട് കൃഷ്ണ സ്‌കൂളില്‍ പോകുന്നതും കടയില്‍ പോകുന്നതുമെല്ലാം കുതിരപ്പുറത്താണ്. റാണാ കൃഷ് എന്ന പേരുള്ള ആണ്‍കുതിരയുടെ പുറത്ത് കയറിയാണ് കൃഷ്ണ മൂന്നര കിലോമീറ്റര്‍ ദൂരത്തുള്ള തന്‍റെ സ്‌കൂളില്‍ പോയി പത്താം ക്ലാസ് പരീക്ഷ എഴുതിയത്.
ഇപ്പോള്‍ കുതിര സവാരിയില്‍ പരിശീലനം നടത്തുകയാണ് കൃഷ്ണ. പരിശീലനം പൂര്‍ത്തിയായാല്‍ കുതിരയോട്ടത്തില്‍ പങ്കെടുക്കണമെന്നാണ് കൃഷ്ണയുടെ ആഗ്രഹം. പരിശീലകരാണ് കൃഷ്ണ കുതിരപ്പുറത്ത് പരീക്ഷക്ക് പോകുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam